NEWS
സെൻസസ് വിവരങ്ങൾ സ്വയം രേഖപ്പെടുത്താം; സെല്‍ഫ് എന്യൂമറേഷന്‍ നടപടികള്‍ക്ക് തുടക്കം

തിരുവനന്തപുരം∙ സെന്‍സസ് 2027ന്റെ ഭാഗമായി സെല്‍ഫ് എന്യൂമറേഷന്‍ നടപടികള്‍ക്ക് കേരളത്തില്‍ തുടക്കമായി. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും മുഖ്യമന്ത്രി വി.ഡി.സതീശനും സെല്‍ഫ് എന്യൂമറേഷന്‍ നിര്‍വഹിച്ചു. ലോക് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സെന്‍സസ് പോര്‍ട്ടല്‍ (https://se.census.gov.in/) വഴി വിവരങ്ങള്‍ സമര്‍പ്പിച്ച് സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കി. മുഖ്യമന്ത്രി മാസ്‌കറ്റ് ഹോട്ടലില്‍ വച്ചാണ് സെല്‍ഫ് എന്യൂമറേഷന്‍ നടപടിക്രമങ്ങള്‍ നിര്‍വഹിച്ചത്. 2027 ലെ ഡിജിറ്റല്‍ സെന്‍സസിലൂടെ രാജ്യം സുപ്രധാനമായ നേട്ടത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും സെന്‍സസ് നടപടികളുമായി സംസ്ഥാനത്തെ എല്ലാവരും സഹകരിക്കണമെന്നും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ അഭ്യര്‍ഥിച്ചു. നാടിന്റെ വികസനത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ നിര്‍ണായക പദ്ധതികള്‍ തീരുമാനിക്കുന്നത് സെന്‍സസിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും എല്ലാ പൗരന്മാരും സെന്‍സസില്‍ സജീവമായി പങ്കാളികളാകണമെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു. ചീഫ് സെക്രട്ടറി ഡോ എ.ജയതിലക്, സെന്‍സസ് സ്റ്റേറ്റ് നോഡല്‍ ഓഫീസറും പൊതുഭരണ വകുപ്പ് സെക്രട്ടറിയുമായ കെ.ബിജു, സെന്‍സസ് ഓപ്പറേഷന്‍ ഡയറക്ടര്‍ ഡോ. ടി.മിത്ര, ഗവര്‍ണറുടെ സെക്രട്ടറി ഡോ കെ വാസുകി, ജില്ലാ കപക്ടര്‍ അനു കുമാരി, സെന്‍സസ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഞ്ജലി ജോസ് എന്നിവര്‍ സംബന്ധിച്ചു.
Source link


