NEWS
എംഎൽഎ സ്ഥാനം രാജിവച്ച് സി.വിജയഭാസ്കർ; അണ്ണാഡിഎംകെയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു, 5ാമത്തെ രാജി

ചെന്നൈ∙ അണ്ണാഡിഎംകെയിൽ വിമതനീക്കത്തിനു നേതൃത്വം നൽകിയ നേതാക്കളിലൊരാളായ സി.വിജയഭാസ്കർ എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കർ ജെ.സി.ഡി. പ്രഭാകർക്ക് എംഎൽഎ രാജിക്കത്ത് സമർപ്പിച്ചു. രാജി സ്വീകരിച്ചതായി സ്പീക്കർ അറിയിച്ചു. ഇതോടെ അണ്ണാഡിഎംകെയിൽ നിന്നു രാജിവച്ച എംഎൽഎമാരുടെ എണ്ണം അഞ്ചായി. നിയമസഭയിൽ അണ്ണാഡിഎംകെ എംഎൽഎമാരുടെ എണ്ണം 42 ആയി. അതേസമയം, പേരെടുത്ത് പറയാതെ പാർട്ടി അധ്യക്ഷൻ എടപ്പാടി പളനിസ്വാമിക്കെതിരെ സമൂഹമാധ്യമത്തിൽ വിജയഭാസ്ക്കർ രൂക്ഷവിമർശനം ഉയർത്തി. നേതൃത്വമെന്നാൽ വെറും അധികാരം മാത്രമാവരുത്. എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാൻ കഴിയുന്നതാവണം നേതൃത്വം. പാർട്ടി കേഡർമാരുടെ പോലും ഹൃദയം കവരാൻ കഴിയാത്ത നേതൃത്വത്തിന് എങ്ങനെയാണ് ജനങ്ങളുടെ മനസ്സിൽ ഇടം നേടാനാകുക. നന്മുടെ വികാരങ്ങള്‍ക്ക് യാതൊരുവിലയും നൽകാത്ത പാർട്ടിയിൽ എങ്ങനെ തുടര്‍ന്നുപോകാൻ കഴിയുമെന്നും വിജയഭാസ്ക്കർ ചോദിച്ചിരുന്നു.
Source link


