LIFESTYLE
‘25 വയസ്സ്, ഉടൻ വിവാഹമോചിതയാകും’: സ്വർണം വിറ്റ് 1.25 കോടിയുടെ ഫ്ലാറ്റ് വാങ്ങണോ? ആശയക്കുഴപ്പത്തിൽ യുവതി

ചെറുപ്പകാലത്ത് തന്നെ മികച്ച വരുമാനവും സാമ്പത്തിക ഭദ്രതയും നേടുക എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. എന്നാൽ, കരിയറിന്റെയും ജീവിതത്തിന്റെയും തുടക്കത്തിൽ തന്നെ കോടികളുടെ ബാധ്യത തലയിലേറ്റുന്നത് ബുദ്ധിയാണോ? സമൂഹമാധ്യമ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ അടുത്തിടെ ഒരു യുവതി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സാമ്പത്തിക വിദഗ്ധർക്കും യുവാക്കൾക്കുമിടയിൽ വലിയൊരു ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. 25 വയസ്സ് പ്രായമുള്ള, പ്രതിമാസം 1.7 രൂപ ലക്ഷം ശമ്പളമുള്ള ഒരു യുവതിയാണ് തന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഒരു സാമ്പത്തിക തീരുമാനത്തിന് മുന്നിൽ പകച്ചുനിന്ന് ഉപദേശം തേടിയത്. യുവതിയുടെ കണക്കുകൂട്ടലുകൾചെന്നൈയിലെ ഒരു പ്രമുഖ ലൊക്കേഷനിൽ, തന്റെ മാതാപിതാക്കൾ അടുത്തിടെ ഫ്ലാറ്റ് വാങ്ങിയ അതേ കെട്ടിടത്തിലാണ് യുവതിയും പ്രോപ്പർട്ടി നോക്കിവച്ചിരിക്കുന്നത്. 1.25 കോടി രൂപയാണ് ഫ്ലാറ്റിന്റെ ആകെ വില. 45 ലക്ഷം രൂപയാണ് ആദ്യ ഡൗൺ പേയ്മെന്റായി നൽകേണ്ടത്. ഇത് വിവാഹ സമയത്ത് മാതാപിതാക്കൾ സമ്മാനിച്ച സ്വർണം വിറ്റ് അടയ്ക്കാനാണ് യുവതിയുടെ തീരുമാനം. ബാക്കി 80 ലക്ഷം ഭവനവായ്പയായി എടുക്കാനാണ് പദ്ധതി. . 30 വർഷത്തേക്ക് പ്രതിമാസം 55,000 രൂപയുടെ ഇഎംഐ ആയി ഇത് തിരിച്ചടയ്ക്കും. കൂടാതെ 6 മാസത്തിനകം 40 ലക്ഷത്തിന്റെ സ്വർണം കൂടി വിറ്റ് ലോൺ ബാധ്യത കുറയ്ക്കാനും യുവതി പദ്ധതിയിടുന്നതായി പോസ്റ്റിൽ പറയുന്നു. തീരുമാനത്തിന് പിന്നില്ഇതൊരു സാധാരണ റിയൽ എസ്റ്റേറ്റ് നിക്ഷേപമായി തോന്നാമെങ്കിലും, ഈ തീരുമാനത്തിന് പിന്നിൽ വലിയൊരു വ്യക്തിപരമായ പോരാട്ടമുണ്ട്. താൻ നിലവിൽ ഭർത്താവുമായി വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന് യുവതി വെളിപ്പെടുത്തുന്നു.‘എന്റെ ഏറ്റവും വലിയ പ്രചോദനങ്ങളിലൊന്ന്, പൂർണമായും സ്വന്തം പേരിൽ ഒരു വീട് വേണം എന്നതാണ്. എന്റെ തലയ്ക്കു മുകളിൽ ഒരു മേൽക്കൂരയ്ക്കായി എന്റെ ഭർത്താവിനെയോ അച്ഛനെയോ ആശ്രയിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല’, എന്ന് യുവതി കുറിച്ചു.ഒരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്നുള്ള വ്യക്തിയായതിനാൽ, വിവാഹമോചനത്തിന് ശേഷം ചെന്നൈയിൽ ഒറ്റയ്ക്ക് വാടകയ്ക്ക് താമസിക്കുന്നത് കുടുംബം എളുപ്പത്തിൽ അംഗീകരിക്കില്ല. ഈ സാഹചര്യത്തിൽ സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങുന്നത് തന്നെ വീണ്ടും ദുബായിലേക്ക് കൊണ്ടുപോയി കുടുംബത്തിന്റെ നിയന്ത്രണത്തിലാക്കാനുള്ള സമ്മർദങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുമെന്നും യുവതി വിശ്വസിക്കുന്നു.
Source link
CINEMA
CINEMA


