SPORTS
വിപ്രജിന്റെ ഓട്ടം പിഴച്ചു! ബാറ്റിങ്ങിന് ഇറങ്ങും മുൻപേ ശ്രീലങ്കയ്ക്ക് കിട്ടിയത് 10 റൺസ്; ഇന്ത്യയ്ക്ക് കനത്ത പ്രഹരം

ധാംബുള്ള ∙ ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ ശ്രീലങ്ക എയ്ക്കെതിരായ മത്സരത്തിനിടെ ഇന്ത്യ എ ടീമിനു കനത്ത തിരിച്ചടി. ഓൾറൗണ്ടർ വിപ്രജ് നിഗം വരുത്തിയ ഗുരുതര പിഴവിനെ തുടർന്ന് ഇന്ത്യ എ ടീമിന് 10 റൺസ് നഷ്ടമായി. പിച്ചിന്റെ സംരക്ഷിത മേഖലയിലൂടെ ഓടിയതിനാണ് വിപ്രജിന് രണ്ട് തവണ പെനൽറ്റി ലഭിച്ചത്. അഞ്ച് റൺസിന്റെ രണ്ട് പെനൽറ്റികളാണ് ചുമത്തിയത്.ഇന്നിങ്സിന്റെ 35-ാം ഓവറിലാണ് വിപ്രജ് ആദ്യമായി പിച്ചിന്റെ മധ്യത്തിലൂടെ ഓടി ഇന്ത്യയ്ക്ക് 5 റൺസിന്റെ ആദ്യ പെനൽറ്റി വാങ്ങിനൽകിയത്. എന്നാൽ രണ്ട് ഓവറുകൾക്ക് ശേഷം താരം ഇതേ തെറ്റ് വീണ്ടും ആവർത്തിച്ചു. 37–ാം കുഗതാസ് മാതുലനിൽ നിന്നുള്ള ഒരു ഡെലിവറിയിൽ വിപ്രജ് ഒരു സിംഗിൾ എടുത്തു. എന്നാൽ നോൺ സ്ട്രൈക്കർ വിപ്രജിനെ തിരിച്ചയച്ചതോടെ വിപ്രജ് നേരിട്ട് പിച്ചിലൂടെ ഓടുകയായിരുന്നു. ഇതോടെയാണ് വീണ്ടും 5 റൺസ് പെനാൽറ്റി ചുമത്താൻ അംപയർ തീരുമാനിച്ചത്.എംസിസി നിയമം 41.14 അനുസരിച്ച് – പിച്ചിൽ മനഃപൂർവമോ ഒഴിവാക്കാവുന്നതോ ആയ കേടുപാടുകൾ വരുത്തുന്നത് അന്യായമാണ്. കളിക്കുന്നതിനിടയിൽ സ്ട്രൈക്കർ സംരക്ഷിത മേഖലയിൽ പ്രവേശിച്ചാൽ, ഉടൻ അവിടെ നിന്ന് മാറണം. പിച്ചിൽ തന്റെ/അവളുടെ സാന്നിധ്യം ന്യായമായ കാരണമില്ലാതെയാണെന്ന് പിച്ചിൽ പ്രവേശിച്ചത് എന്ന് അംപയർമാർക്ക് ബോധ്യമായാൽ മുന്നറിയിപ്പും തുടർന്ന് പെനൽറ്റിയും നൽകും.
Source link


