NEWS

‘അത് തിരുത്തണം; അല്ലെങ്കിൽ ദേവസ്വം ബോർഡിനും സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്ന് സർക്കാർ കരുതും’


തിരുവനന്തപുരം∙ ദേവസ്വം സ്‌പെഷല്‍ പ്ലീഡര്‍ നിയമനം വിവാദമായതിനു പിന്നാലെ ദേവസ്വം ബോര്‍ഡിലെ സ്ഥലംമാറ്റങ്ങളില്‍ വീണ്ടും വിവാദം. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ആരോപണ വിധേയരായവരെ പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ ദേവസ്വം മന്ത്രി കെ. മുരളീധരന്‍ രംഗത്തെത്തി. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത ഉദ്യോഗസ്ഥന് പ്രധാന പദവിയില്‍ നിയമനം നല്‍കിയതിലാണ് ദേവസ്വം മന്ത്രി ഇടപെട്ടത്. സ്വര്‍ണക്കൊള്ളയില്‍ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെ ദേവസ്വം ബോര്‍ഡ് ഉന്നത സ്ഥാനങ്ങളില്‍ നിയോഗിച്ച തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ദേവസ്വം ബോര്‍ഡിനും കൊള്ളയില്‍ പങ്കുള്ളതായി കണക്കാക്കും എന്നാണ് മുരളീധരന്‍ പറഞ്ഞത്.


Source link

Back to top button