NEWS

ഒമാൻ തീരത്ത് കപ്പൽ മുങ്ങി: 14 ഇന്ത്യക്കാരെ യുഎസ് നേവി രക്ഷപ്പെടുത്തി


ന്യൂഡൽഹി∙ ഒമാൻ തീരത്ത് മുങ്ങിത്താഴാൻ തുടങ്ങിയ കപ്പലിൽനിന്ന് 14 ഇന്ത്യക്കാരെ യുഎസ് നാവികസേന, വാണിജ്യക്കപ്പൽ സഹായത്താൽ രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെയാണ് സംഭവം. എൻജിൻ തകരാറാണ് കാരണമെന്ന് ഒമാനിലെ ഇന്ത്യൻ എംബസി എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. അപകടത്തിൽപ്പെട്ട എംഎസ്‌വി വിരാട് 1 എന്ന കപ്പലിലെ ജീവനക്കാരെ സുരക്ഷിതമായി മാറ്റിയെന്നും കുറിപ്പിൽ പറയുന്നു. ഒമാനിലെ റാസ് അൽ ഹദ്ദിൽനിന്ന് 80 നോട്ടിക്കൽ മൈൽ കിഴക്കായി കപ്പൽ അപകടത്തിൽപ്പെട്ട വിവരം യുഎസ് നാവികസേനയ്ക്കാണ് ആദ്യം ലഭിച്ചത്. യുഎസ് നാവികസേന തന്നെ ഇന്ത്യൻ നേവിയെയും അറിയിച്ചു. ഉടൻ തന്നെ യുഎസ് നാവികസേനയുടെ പി-8 മാരിടൈം പട്രോൾ വിമാനം സ്ഥലത്തെത്തി. കപ്പലിനു സമീപം ലൈഫ് റാഫ്റ്റ് ഇട്ടുകൊടുത്തു. കപ്പൽ മുങ്ങിത്തുടങ്ങിയതോടെ ജീവനക്കാർ ലൈഫ് റാഫ്റ്റിലേക്കു മാറി.


Source link

Back to top button