NEWS

ട്രെയിനിൽനിന്നു വീണ് അപകടം: ‍ഇരുകാലുകളും നഷ്ടമായ അർഷാദിന്‌ കല്ലട്ര മാഹിൻ എംഎൽഎ വീടൊരുക്കും


അമ്പലപ്പുഴ ∙ ട്രെയിനിൽ നിന്നു വീണു പരുക്കേറ്റതിനെ തുടർന്ന് ഇരുകാലുകളും മുറിച്ചു നീക്കിയ ശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അർഷാദിന് (24) കല്ലട്ര മാഹിൻ എംഎൽഎ 5 സെന്റ് സ്ഥലം നൽകും. തുടർന്ന് സുമനസുകളുടെ സഹായത്തിൽ വീടും നിർമിച്ചു നൽകുമെന്ന് അദ്ദേഹം അറിയിച്ചു. കാസർകോട് ചെമ്മനാട് പഞ്ചായത്തിലെ കോളിയടുക്കത്ത് മാഹീൻ ഹാജിയുടെ കുടുംബ വക സ്ഥലമാണ് ഇവർക്ക് നൽകുക. കുടുംബത്തിനു സ്ഥലവും വീടും നിർമിച്ച് നൽകാൻ മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മാഹീൻ ഹാജിയോടു ആവശ്യപ്പെട്ടിരുന്നു. അർഷാദിന്റെയും കുടുംബത്തിന്റെയും വാർത്ത മലയാള മനോരമയിൽ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടത്. വൈകാതെ വീട് യാഥാർഥ്യമാക്കുമെന്ന് മാഹീൻ ഹാജി അറിയിച്ചു. ആശുപത്രിയിൽ എത്തിയ വിവരം അറിഞ്ഞതു മുതൽ മാഹിൻ ഹാജി സഹായവുമായി കുടുംബത്തിനു ഒപ്പമുണ്ട്.


Source link

Back to top button