മഞ്ഞപ്പല്ല് മുത്തുപോലെ വെളുത്ത് തിളങ്ങും, അടുക്കളമേശയിലെ ഈ വസ്തുക്കൾ മാത്രം മതി

ഏതൊരു മനുഷ്യന്റെയും ആത്മവിശ്വാസത്തിന്റെ ലക്ഷണമാണ് മനോഹരമായ പുഞ്ചിരി. ചിരിക്കാൻ നിരയൊത്ത പല്ലുകൾ കൂടിയുണ്ടെങ്കിൽ ആത്മവിശ്വാസം ഏറും. പല്ലിന്റെ മഞ്ഞനിറം അകറ്റി തൂവെള്ള നിറമാകാനും അല്ലെങ്കിൽ ആരോഗ്യം നിലനിർത്താനും വീട്ടിൽ നമ്മുടെ കൺമുന്നിലുള്ള ചില സാധനങ്ങൾ സഹായിക്കുമെന്ന് അറിയാമോ? കുറഞ്ഞ ചെലവിൽ പല്ലിന്റെ ആരോഗ്യം തിരികെ പിടിക്കാൻ ഇവ ഉപയോഗിച്ചുനോക്കൂ.
ബേക്കിംഗ് സോഡ: സോഡിയം ബൈകാർബണേറ്റ് എന്ന ബേക്കിംഗ് സോഡ ഒരൽപം എടുത്ത് അതിൽ വെളളം ചേർത്ത് പൽപ്പൊടി കൊണ്ട് തേക്കും പോലെ പല്ല് തേച്ചുനോക്കൂ. നേരിയ അളവിലേ ഉപയോഗിക്കാവൂ അല്ലാത്തപക്ഷം അത് പല്ലിലെ ഇനാമലിനെ തകർക്കും.
വെളിച്ചെണ്ണ കവിൾകൊള്ളുക: വെളിച്ചെണ്ണ വായിലൊഴിച്ച് കവിൾകൊള്ളുന്നത് പല്ലിന് നല്ലതാണ്. വെളിച്ചെണ്ണ കാരണം പല്ല് കേടാകില്ല. അതിലെ ലൗറിക് ആസിഡ് മോണയിലെ വീക്കം തടയും മഞ്ഞ നിറത്തിൽ പ്ളാക്ക് അടിഞ്ഞുകൂടുന്നതിന് കാരണമായ ബാക്ടീരിയയെ ഇല്ലാതാക്കുകയും ചെയ്യും.
പഴങ്ങൾ: കറുമുറ ശബ്ദത്തിൽ കടിച്ചുതിന്നാവുന്ന ചില പച്ചക്കറികളും പഴങ്ങളും പല്ലിലെ ബാക്ടീരിയയുടെ നിർമ്മാണവും മറ്റും തടയും. ഭക്ഷണം എങ്ങനെ ഇത് തടയുമെന്നാണെങ്കിൽ കാരറ്റ്, ആപ്പിൾ പോലുള്ളവ വായിൽ കൂടുതൽ ഉമിനീർ ഉൽപാദിപ്പിക്കാൻ കാരണമാകും. അതിനൊപ്പം ഇവ ചവയ്ക്കുമ്പോൾ വായ്ക്കുള്ളിൽ മൃദുവായി ഉരഞ്ഞ് അടിഞ്ഞുകൂടി കറകൾ അകലും.
ഏറെ നിറങ്ങൾചേർത്ത ഫ്രൂട്ട് ഡ്രിങ്കുകൾ, ചായ, കാപ്പി, സിഗരറ്റ് ഉപയോഗം, ആഹാരശേഷം വായ കഴുകാത്ത സ്വഭാവം, പാരമ്പര്യം ഇങ്ങനെ പലകാരണങ്ങളാൽ പല്ലിന് മഞ്ഞനിറം കൂടുതലായി വരാം. സ്വയം പ്രശ്നപരിഹാരം കണ്ടെത്തുന്നതിന് പകരം വിദഗ്ദ്ധോപദേശം തേടുകയാണ് ആദ്യം വേണ്ടത്.
Source link


