NEWS

ശുചിമുറിക്ക് മുകളിലേക്ക് പാറ അടർന്നുവീണ് വീട്ടമ്മയ്‌ക്ക് പരിക്ക്; അപകടം പാറശാലയിൽ

തിരുവനന്തപുരം: വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരിക്ക്. തിരുവനന്തപുരം പളുകലിലാണ് സംഭവം. 50കാരിയായ രാജകുമാരിക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ 5.30ഓടെ വീടിന് പുറത്തുള്ള ശുചിമുറിയിൽ കയറുന്നതിനിടെ പാറ മുകളിൽ നിന്നും അടർന്ന് വീഴുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പാറയുടെ അടിയിൽപ്പെട്ടു. പാറ വീഴുന്ന ശബ്‌ദം കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

പിന്നീട് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് സ്‌ത്രീയെ പുറത്തെടുത്തത്. ശേഷം പാറശാല സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. രാജകുമാരിയുടെ കാലിനാണ് പരിക്കേറ്റിരിക്കുന്നത്. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം.


Source link
NEWS

Back to top button