NEWS
6 ദിവസം: തുരന്നുകയറിട്ടും പൊട്ടാത്ത മിസൈലിന്റെ പോർമുനയുമായി യാത്ര, ഇന്ത്യൻ നാവികസേനയുടെ ധീരപ്രവർത്തനം, കയ്യടി

ദുബായ് / ന്യൂഡൽഹി ∙ ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്കു നേരെയുള്ള ആക്രമണത്തിനു പിന്നിൽ തങ്ങൾ തന്നെയാണെന്നു യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ചരക്കുകപ്പലുകൾ തുടർച്ചയായി ആക്രമിക്കപ്പെടുന്നതിൽ യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു. നാവികരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഇരുപക്ഷവും സംയമനം പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ഡൽഹിയിലെ യുഎസ് എംബസിയിലെ ചാർജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.ബുധനാഴ്ച പാലോ ദ്വീപിന്റെ പതാകയുള്ള സെറ്റബെല്ലോ എന്ന കപ്പലിനുനേരെ യുഎസ് നടത്തിയ മിസൈൽ ആക്രമണത്തിൽ ആദിത്യ ശർമ, ശിവാനന്ദ് ചൗരസ്യ, പട്നല സുരേഷ് എന്നീ ഇന്ത്യക്കാരാണു കൊല്ലപ്പെട്ടത്.
Source link


