BUSINESS

ഇറാൻ യുദ്ധത്തിൽ വീണ്ടും ‘തീമഴ’; ഇടിഞ്ഞിറങ്ങി സ്വർണ്ണം, ഓഹരികൾ നിലം പൊത്തി, എണ്ണ വില വീണ്ടും തിളയ്ക്കുമോ?


അവസാനത്തിലേക്ക് അടുക്കുമെന്ന് ലോകം പ്രതീക്ഷയോടെ കാത്തിരുന്ന പശ്ചിമേഷ്യൻ യുദ്ധം വീണ്ടും കൊടുമ്പിരി കൊള്ളുന്നു. ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള ക്രൂഡ് ഓയിൽ വില ഉയുമെന്ന ഭീതി വീണ്ടും ഉണ്ടായിരിക്കുന്നു. ലോകമെങ്ങുമുള്ള ഓഹരി വിപണികളിൽ വീണ്ടും വില്പന സമ്മർദ്ദം വർധിച്ചു. ഡോളർ ഇൻഡെക്സ് കയറിയതോടെ സ്വർണ്ണ വിലയിൽ വലിയ ഇടിവും സംഭവിച്ചിരിക്കുന്നു. പശ്ചിമേഷ്യയിൽ യുദ്ധവുമായി ബന്ധപ്പെട്ട ചർച്ചകൾ നിലവിൽ പ്രതിസന്ധിയിലായിരിക്കുകയാണ്. ലോകത്തെ തന്ത്രപ്രധാന കപ്പൽപ്പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണമായും അടച്ചു. വിലക്ക് ലംഘിച്ച് ഈ പാതയിലൂടെ പോകുന്ന ഏത് കപ്പലിനെയും ആക്രമിക്കുമെന്ന് ഇറാന്റെ സൈനിക കമാൻഡ് അറിയിച്ചിട്ടുണ്ട്. ഈ പാതയിലൂടെ നിയമവിരുദ്ധമായി സഞ്ചരിക്കാൻ ശ്രമിച്ച രണ്ട് കപ്പലുകൾക്ക് നേരെ ഇതിനകം ആക്രമണം നടത്തിയതായി ഇറാൻ റവല്യൂഷനറി ഗാർഡ് അറിയിച്ചു. ക്രൂഡ് ഓയിൽനിലവിൽ WTI ക്രൂഡിന് 89.54 ഡോളറും, ബ്രെന്റ് ക്രൂഡിന് 92.50 ഡോളറുമാണ് നിരക്കുകൾ. അടുത്തിടെ 100 ഡോളറിന് താഴെയിറങ്ങിയ എണ്ണവില വീണ്ടും തിളയ്ക്കുമെന്ന ആശങ്ക ശക്തമാണ്. ഇങ്ങനെ സംഭവിച്ചാൽ അത് വീണ്ടും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ഇന്ധന വില വർധനവിലേക്ക് നയിച്ചേക്കും. ഇന്ത്യൻ ഓഹരി വിപണിവ്യാഴാഴ്ച്ച ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 ഇൻഡെക്സ് -0.23% താഴ്ച്ചയോടെ 23,161.60 പോയിന്റുകളിലെത്തി. ബി.എസ്.ഇ സെൻസെക്സ് സൂചിക 150.63 പോയിന്റുകൾ അഥവാ -0.20% ഇറങ്ങി 73,832.55 പോയിന്റുകളിലെത്തി. സ്വർണ്ണംനിലവിൽ രാജ്യാന്തര സ്വർണ്ണ വില 4,092.61 ഡോളറുകളിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിൽ സ്വർണ്ണ വിലയിൽ 587.24 ഡോളറുകളു‍ടെ (-12.50%) ഇടിവാണുണ്ടായത്. ഇതേത്തുടർന്ന് കേരളത്തിലും വലിയ തോതിൽ വില കുറഞ്ഞിട്ടുണ്ട്. ജൂൺ 1,2,3 തിയ്യതികളിൽ ഒരു പവൻ സ്വർണ്ണത്തിന് 1,14,560 രൂപയായിരുന്നു സംസ്ഥാനത്തെ വില. ഇതാണ് നിലവിൽ ഈ മാസത്തെ ഉയർന്ന നിലവാരം. ഇന്ന് പവൻ വില ജൂണിലെ താഴ്ന്ന നിലവാരമായ 1,06,800 രൂപയിലെത്തി. അതായത് ഒരാഴ്ച്ച കൊണ്ട് പവന് 7,760 രൂപയും, ഗ്രാമിന് 970 രൂപയുമാണ് വില കുറഞ്ഞത്.ക്രൂഡ് ഓയിൽ വില ഉയരുന്നത് സ്വർണ്ണത്തെ സംബന്ധിച്ച് തിരിച്ചടിയായി മാറുന്ന കാഴ്ച്ചയാണുള്ളത്. ഡോളർ സൂചിക കയറുന്നതും, യു.എസ് ബോണ്ട് യീൽഡ് ഉയരുന്നതും, പണപ്പെരുപ്പ ഭീതിയിൽ ലോക ബാങ്കുകൾ പലിശ നിരക്കുകൾ വർധിപ്പിക്കുമെന്ന ആശങ്കയും സ്വർണ്ണത്തിൽ വില്പന സമ്മർദ്ദം വർധിപ്പിക്കുന്നു. അതേ സമയം താഴെ നിലകളിലുള്ള വാങ്ങൽ നടന്നാൽ (Dip Buying) സ്വർണ്ണ വില വീണ്ടും തിരിച്ചു കയറാം. അടുത്തിടെ രാജ്യാന്തര വില കുറഞ്ഞപ്പോൾ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇത്തരത്തിൽ സ്വർണ്ണം വാങ്ങിക്കൂട്ടുകയും വില തിരിച്ചു കയറുകയും ചെയ്തിരുന്നു. യുദ്ധത്തിന് അവസാനമുണ്ടായാൽ ക്രൂഡ് ഓയിൽ വില കുറയുകയും, സ്വർണ്ണ വില കയറുകയുംചെയ്യാനുള്ള സാധ്യതകളും നില നിൽക്കുന്നു.


Source link

Back to top button