NEWS

സർക്കാർ ആശുപത്രികളുടെ നവീകരണത്തിന് സിഎസ്ആർ ഫണ്ടുകൾ ഉൾപ്പെടെ ഉപയോഗപ്പെടുത്തും: മന്ത്രി കെ.മുരളീധരൻ


കോഴിക്കോട് ∙ ആരോഗ്യ മേഖലയുടെ നവീകരണത്തിന് പരമാവധി ഫണ്ടുകൾ വിനിയോഗിക്കുമെന്നും ആക്ഷേപങ്ങൾ കുറയ്ക്കുമെന്നും ആരോഗ്യമന്ത്രി കെ.മുരളീധരൻ. ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘കായകൽപ്പം’ ജനസമ്പർക്ക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിർവഹിക്കുകയായിരുന്നു.സർക്കാർ ആശുപത്രികളെ സഹായിക്കാൻ മുന്നോട്ടു വരുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും. കെട്ടിടങ്ങളും മറ്റും നിർമിക്കാനും സൗകര്യങ്ങൾ ഒരുക്കാനും സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടുകളും മറ്റും ഉപയോഗപ്പെടുത്തും. ഇതിനെ സ്വകാര്യവൽകരണമായി തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മനസ്സിലാക്കി ക്രോഡീകരിച്ച് പരിഹാരം കാണും. കെട്ടിടങ്ങൾ, ഉപകരണങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവ് എന്നിവ പരിശോധിക്കും.കെ ജയന്ത് എംഎൽഎ അധ്യക്ഷനായി. ഷാഫി പറമ്പിൽ എംപി, എംഎൽഎമാരായ കെ.പ്രവീൺകുമാർ, പാറക്കൽ അബ്ദുള്ള, എം.എ. റസാഖ്, വിദ്യാ ബാലകൃഷ്ണൻ, കെ.എം.അഭിജിത്ത്, വി.ടി.സൂരജ്, സി.കെ.കാസിം, വി.കെ.ഫൈസൽ ബാബു, ഫാത്തിമ തഹ്‌ലിയ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ, ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടി, കോഴിക്കോട് കോർപറേഷൻ കൗൺസിലർ സഫറി വെള്ളയിൽ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, ഐഎസ്എം ഡയറക്ടർ ഡോ. കെ.എസ്.പ്രിയ, ഹോമിയോ ഡയറക്ടർ ഡോ. ഡോ. എം.പി. ബീന, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി.പി.രാജേഷ് തുടങ്ങിയവർ സംസാരിച്ചു.


Source link

Back to top button