NEWS

പീഡനക്കേസിൽ കോടതിയിൽ നിന്ന് ജാമ്യം എടുത്ത് മുങ്ങി: പിടികിട്ടാപ്പുള്ളി 10 വർഷത്തിന് ശേഷം പിടിയിൽ


തലശ്ശേരി ∙ പീഡനക്കേസിൽ കോടതിയിൽ നിന്ന് ജാമ്യം എടുത്ത് മുങ്ങി, മറ്റൊരു യുവതിയെ വിവാഹം കഴിച്ച് ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി 10 വർഷത്തിന് ശേഷം പിടിയിൽ. കൊല്ലം ചെരിനാട് വെളിമൺ സ്വദേശി പുത്തൻവീട് അഷ്റഫ് (47) ആണ് എറണാകുളത്ത് വച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. 2016ൽ സെയിദാർപള്ളി സ്വദേശിയായ യുവതിയെ കാണാതായിരുന്നു. യുവതിയെ കണ്ടെത്തിയപ്പോൾ കൊല്ലം സ്വദേശിയായ അഷ്റഫ് എറണാകുളത്ത് കൊണ്ടുപോയി പീഡിപ്പിച്ചു എന്ന് മൊഴി നൽകി. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഒളിവിൽ പോയതോടെ കേസിന്റെ വിചാരണ നടപടികൾ തടസ്സപ്പെടുകയും കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയുമായിരുന്നു.


Source link

Back to top button