NEWS

മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപണം; യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് മർദിച്ച് ആൾക്കൂട്ടം


ചണ്ഡീഗഡ് ∙ പഞ്ചാബിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ കയറുകൊണ്ട് കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് ആൾക്കൂട്ടം. ദലിതരായ യുവാക്കളെ ഗ്രാമത്തിലൂടെ നഗ്നരായി നടത്തിച്ചായിരുന്നു ശിക്ഷ. ശ്രീ മുക്തസർ സാഹിബ് ജില്ലയിലാണ് സംഭവം.  ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നു.ഗ്രാമത്തിലെ ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്ന് യുവാക്കൾ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന സംശയത്തെ തുടർന്നാണ് സംഭവം അരങ്ങേറിയത്. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ചില ഗ്രാമവാസികൾ യുവാക്കളെ വീട്ടിൽ നിന്ന് പിടിച്ചിറക്കി കയറുകൊണ്ട് കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പിന്നാലെ ഇവരെ നഗ്നരാക്കി പരസ്യമായി ഗ്രാമത്തിലൂടെ നടത്തിച്ചു. മർദ്ദനത്തിനിടയിൽ യുവാക്കൾക്കെതിരെ ജാതീയമായ അധിക്ഷേപങ്ങൾ ഉണ്ടായതായും ഇരുവരുടെയും കുടുംബങ്ങൾ ആരോപിച്ചു. 


Source link

Back to top button