SPORTS

ശ്രേയസ് അയ്യർ ഇന്ത്യൻ ക്യാപ്റ്റൻ, സൂര്യ ടീമിൽനിന്നും പുറത്ത്; വൈഭവ് സൂര്യവംശിക്ക് ട്വന്റി20 ടീമിൽ അരങ്ങേറ്റം


മുംബൈ∙ ശ്രേയസ് അയ്യരെ ഇന്ത്യൻ ട്വന്റി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ച് ബിസിസിഐ. ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന സൂര്യകുമാർ യാദവിനു പകരമാണ് ശ്രേയസ് ക്യാപ്റ്റന്‍സി ഏറ്റെടുത്തത്. മുംബൈയിൽ നടന്ന സിലക്ഷൻ കമ്മിറ്റി യോഗത്തിനു ശേഷം ബിസിസിഐ ചീഫ് സിലക്ടർ അജിത് അഗാർക്കര്‍, സെക്രട്ടറി ദേവ്ജിത് സൈകിയ എന്നിവർ നടത്തിയ വാർത്താ സമ്മേളനത്തിനാണ് ഇംഗ്ലണ്ട്, അയർലൻഡ് ടീമുകൾക്കെതിരെ ട്വന്റി20 പരമ്പരയ്ക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമുകളെ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശി മൂന്നു ടീമുകളിലും ഇടംനേടി.


Source link

Back to top button