NEWS

ബസിലും കുട പിടിക്കണോ? ചോരുന്ന സ്വകാര്യ ബസുകൾ കണ്ടെത്താൻ മോട്ടർ വാഹന വകുപ്പ്


കാക്കനാട് ∙ സ്വകാര്യ ബസുകളിൽ ചിലത് മഴയിൽ ചോരുന്നു, മഴത്തുള്ളികൾ ദേഹത്ത് വീഴാതിരിക്കാൻ ബസിനകത്ത് യാത്രക്കാർ ചാഞ്ഞും ചരിഞ്ഞും ആയാസപ്പെടുന്നു. പരാതി ഉയർന്നതോടെ മോട്ടർ വാഹന വകുപ്പ് ബസുകളിൽ മഴക്കാല പരിശോധന നടത്തും. ചില ബസുകളുടെ മേൽത്തട്ടിലെ നേരിയ ചോർച്ചയാണ് തുള്ളികളായി യാത്രക്കാരുടെ ദേഹത്ത് പതിക്കുന്നത്. യാത്രക്കാരുടെ ഇരിപ്പിടങ്ങളിലേക്ക് വശങ്ങളിൽ നിന്നു കാറ്റിലും മഴത്തുള്ളികളെത്തുന്നു. ചില ബസുകളിൽ ഇരുവശത്തെയും കർട്ടൻ കീറിത്തൂങ്ങിയ നിലയിലാണ്.ഇ തുവഴി മഴയിൽ വെള്ളം ചിതറിത്തെറിച്ചെത്തുന്നതും യാത്രക്കാർക്കു മീതെയാണ്. ദ്രവിച്ചു ദ്വാരം വീണ ചവിട്ടു പടികൾ, കീറിപ്പറിഞ്ഞ ഇരിപ്പിടങ്ങൾ, ബോഡിയിൽ ഇളകിയ തകരം, തുരുമ്പു കയറിയ കമ്പികൾ തുടങ്ങിയവയൊക്കെ പരിശോധനയ്ക്ക് വിധേയമാക്കും. അറ്റകുറ്റപ്പണിക്ക് നിലവാരം കുറഞ്ഞ സാമഗ്രികൾ ഉപയോഗിക്കുന്നതാണ് ബസുകൾ പെട്ടെന്നു ആക്രിപ്പരുവത്തിലാകാൻ കാരണമത്രെ. ഫിറ്റ്നസ് പരിശോധനയ്ക്ക് കൊണ്ടു വരുമ്പോൾ എല്ലം പുത്തനായിരിക്കും. പെട്ടെന്ന് ഇവ നശിക്കും. സിറ്റി സർവീസ് ബസുകളിൽ ചിലതിൽ ഈ ദുരവസ്ഥയുണ്ട്.


Source link

Back to top button