NEWS

മുഹമ്മദലിയുടെ കുറ്റസമ്മതം സത്യം; 39 വർഷം മുൻപ് കൊല്ലപ്പെട്ടത് കണ്ണൂർ സ്വദേശി; ആളെ തിരിച്ചറിഞ്ഞതിൽ സന്തോഷമെന്ന് പ്രതി


കോഴിക്കോട് ∙ 39 വർഷം മുൻപ് രണ്ടു പേരെ കൊന്നതായി പ്രതി തന്നെ സ്റ്റേഷനിൽ എത്തി വെളിപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. 1986 ൽ കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടത് കണ്ണൂർ ഇരിട്ടി സ്വദേശി മോഹനൻ ആണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഏകദേശം നാലു പതിറ്റാണ്ടോളം മനസ്സിൽ സൂക്ഷിച്ച കൊലപാതക വിവരങ്ങൾ 2025 ജൂൺ അഞ്ചിന് ആണ് വേങ്ങര പൊലീസ് സ്റ്റേഷനിൽ എത്തി നിലവിൽ മലപ്പുറത്ത് താമസിക്കുന്ന മുഹമ്മദലി എന്ന ആന്റണി (54) വെളിപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യം കാരണം പ്രതി എന്തെങ്കിലും വിളിച്ചു പറയുന്നതാകും എന്നു ബന്ധുക്കൾ പറഞ്ഞെങ്കിലും പത്ര വാർത്തകളിൽ ലഭിച്ച സൂചനകളാണ് ഗൗരവമുള്ള അന്വേഷണത്തിന് പൊലീസിനെ പ്രേരിപ്പിച്ചത്.∙ ‘മരണത്തിനു പിന്നിൽ രോഗബാധയെന്നു കരുതി’ വേങ്ങര പൊലീസ് പ്രതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസിന്റെ എഫ്ഐആർ തുടരന്വേഷണത്തിനായി സംഭവം നടന്നതായി പറയുന്ന കൂടരഞ്ഞിയിലെ തിരുവമ്പാടി പൊലീസിന് കൈമാറുകയായിരുന്നു. കൊലപാതകം നടന്ന സ്ഥലവും തീയതിയുമെല്ലാം പത്ര വാർത്തകളിലൂടെ കണ്ടെത്തിയെങ്കിലും മരിച്ചത് ആരാണെന്നത് തിരിച്ചറിയാൻ പൊലീസിന് ആയിരുന്നില്ല. പ്രതിയുടെ വെളിപ്പെടുത്തൽ പ്രകാരം പൊലീസ് കഴിഞ്ഞ ഒരു വർഷമായി കൊല്ലപ്പെട്ടയാളുടെ വിവരങ്ങൾ തേടി അന്വേഷണം നടത്തി വരികയായിരുന്നു. ഈ അന്വേഷണത്തിന് ഒടുവിലാണ് കൊലപാതകം വാസ്തവമായിരുന്നുവെന്നും കൊല്ലപ്പെട്ടത് ഇരിട്ടി സ്വദേശിയാണെന്നും തിരുവമ്പാടി പൊലീസ് കണ്ടെത്തിയത്.∙ രേഖാചിത്രം വരെ തയാറാക്കി അന്വേഷണം


Source link

Back to top button