NEWS
കുറഞ്ഞ വിലയ്ക്കും സേഫായി സ്വർണം വാങ്ങാം, ഈസിയായി വിൽക്കാനും സൗകര്യം, ഓഹരി വിപണികളിൽ ‘ലൈവ്’, എന്താണ് ഇജിആർ?

ഒരു രൂപയ്ക്കു വരെ ഓൺലൈനായി വാങ്ങാവുന്ന ഡിജിറ്റൽ സ്വർണ നിക്ഷേപത്തിൽ ഏതെങ്കിലും തരത്തിൽ പറ്റിക്കപ്പെട്ടാൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നും ഡിജിറ്റൽ സ്വർണവ്യാപാരത്തെ തങ്ങൾ ‘റെഗുലേറ്റ്’ ചെയ്യുന്നില്ലെന്നും കഴിഞ്ഞ വർഷം അവസാനം സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പ്രസ്താവന ഇറക്കിയിരുന്നു. സ്വർണവിലയിൽ വൻ കുതിപ്പുണ്ടായപ്പോൾ പല തരത്തിലുള്ള ഡിജിറ്റൽ സ്വർണ നിക്ഷേപ പദ്ധതികൾ വിപണിയിൽ നിറഞ്ഞ സാഹചര്യത്തിലായിരുന്നു സെബിയുടെ മുന്നറിയിപ്പ്. എന്നാൽ സെബി തന്നെ നിയന്ത്രിക്കുന്ന, സെബിയുടെ ചട്ടക്കൂടിലുള്ള ഡിജിറ്റൽ സ്വർണമാണ് കഴിഞ്ഞ ദിവസം നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് അവതരിപ്പിച്ച ഇജിആർ അഥവാ ഇലക്ട്രോണിക് ഗോൾഡ് റെസീറ്റുകൾ. ഭൗതിക സ്വർണത്തെ ഡിജിറ്റൽ സെക്യൂരിറ്റിയാക്കി മാറ്റി, ഓഹരികൾ പോലെ സ്റ്റോക് എക്സ്ചേഞ്ചുകൾ വഴി വ്യാപാരം നടത്താൻ അനുവദിക്കുന്ന സംവിധാനമാണ് ഇജിആർ. സ്വർണ വിപണിയിലെ സുതാര്യത ഉറപ്പാക്കാനും സ്വർണത്തിന്റെ കൃത്യമായ വില നിർണയത്തിനും നിക്ഷേപകർക്ക് സുരക്ഷിതമായി സ്വർണത്തിൽ നിക്ഷേപിക്കാനും ഇതു സഹായിക്കുന്നു.സ്റ്റോക് എക്സ്ചേഞ്ചുകളിലെ വ്യാപാരം
Source link


