NEWS

സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകുമെന്ന് ഗവർണർ; ഇ.ഡി കേസില്‍ സംസ്ഥാനത്തിന് പങ്കില്ലെന്ന് വി.ഡി. സതീശൻ – ഇന്നത്തെ പ്രധാന വാർത്തകൾ


എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റജിസ്റ്റർ ചെയ്ത കേസിൽ ഇടപെടാൻ സംസ്ഥാന സർക്കാരിനു കഴിയില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞതും നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗ വേളയില്‍ വന്ദേമാതരം പൂർണമായി ആലപിക്കാത്തതില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അതൃപ്തി പ്രകടിപ്പിച്ചതുമാണ് ഇന്നത്തെ പ്രധാനവാർത്തകളിൽ ചിലത്. ഗവർണർക്കൊപ്പം സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ നിയമസഭയ്ക്ക് അകത്തേക്ക് പ്രവേശിച്ചതും ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി.ബിനു അടക്കം 13 പ്രതികളെ ജൂണ്‍ 12 വരെ റിമാന്‍ഡ് ചെയ്തതും വാർത്തയായി. സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകുമെന്ന് ഗവർണർ നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത് ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി…എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) റജിസ്റ്റർ ചെയ്ത കേസിൽ ഇടപെടാൻ സംസ്ഥാന സർക്കാരിനു കഴിയില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. അന്വേഷണം ഇങ്ങനെ വേണം എന്ന് സംസ്ഥാന സർക്കാരിനു പറയാൻ കഴിയില്ല. അതിനുള്ള അധികാരമില്ല. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതരമായ കുറ്റമാണ്.ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി.ബിനു അടക്കം 13 പ്രതികളെ ജൂണ്‍ 12 വരെ റിമാന്‍ഡ് ചെയ്തു. പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉച്ചകഴിഞ്ഞു വാദം കേള്‍ക്കും. അതേ സമയം, ആക്രമണം നടത്തിയ ദിനകര്‍ എന്ന സിപിഎം പ്രവര്‍ത്തകനെ കൂടി പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു.


Source link

Back to top button