NEWS
വ്യാജ അക്കൗണ്ട് ഉണ്ടാക്കി അപവാദപ്രചരണം; പ്രതിശ്രുത വരനെതിരെ വിഡിയോ, ആത്മഹത്യയ്ക്ക് ശ്രമിച്ച് ഇൻസ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സർ

ജമ്മു ∙ പ്രതിശ്രുത വരൻ ഉപദ്രവിക്കുന്നെന്ന് ആരോപിച്ച് വിഡിയോ പങ്കുവെച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ. ജമ്മുവിലാണ് സംഭവം.പ്രതിശ്രുത വരൻ പ്രശാന്ത് ശർമ്മ തന്നെയും കുടുംബത്തെയും ഉപദ്രവിക്കുകയും അപവാദ പ്രചരണം നടത്തുകയും ചെയ്തുവെന്നാണ് റോണിഷ സത്തി ആരോപിച്ചത്. രണ്ട് വിഡിയോകൾ പോസ്റ്റ് ചെയ്തതിന് ശേഷം റോണിഷ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം യുവതിയെ ജമ്മുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
Source link


