NEWS

‘പരനാറി’യെക്കാൾ ദോഷം ചെയ്തത് ‘ഡാഷ് മോൻ’; ഈ പോക്ക് പോയാൽ പാർട്ടിയുടെ അവസ്ഥ ബംഗാളിലേതിനു തുല്യം: സിപിഎമ്മിൽ വിമർശനം


അഞ്ചൽ ∙ ഈ പോക്ക് പോയാൽ കേരളത്തിൽ പാർട്ടിയുടെ അവസ്ഥ ബംഗാളിലേതിനു തുല്യമാകുമെന്നു സിപിഎം അഞ്ചൽ ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനം. പിണറായി വിജയനും എം.വി ഗോവിന്ദനും എതിരെ രൂക്ഷമായ വിമർശനങ്ങളും ഉയർന്നു. ഉന്നത നേതാക്കൾ ജനങ്ങളിൽ നിന്ന് അകന്നതിന്റെ തിക്ത ഫലം പാർ‍ട്ടിയുടെ സാധാരണ പ്രവർത്തകരാണ് അനുഭവിക്കുന്നതെന്നും അംഗങ്ങൾ വിമർശിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി.പി.സാനു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.വിക്രമൻ എന്നിവരുടെ സാന്നിധ്യത്തിൽ ചർച്ച 9 മണിക്കൂറോളം നീണ്ടു. മുഖ്യമന്ത്രിയുടെ അംഗരക്ഷകരും പരിവാരങ്ങളും വരുത്തിവച്ച പ്രശ്നങ്ങൾ കാരണം പാർട്ടി പ്രവർത്തകർക്കു സാധാരണക്കാരുടെ മുന്നിലേക്കു ചെല്ലാൻ കഴിയാത്ത അവസ്ഥ വന്നു. മുഖ്യമന്ത്രിയുടെ’ ഡാഷ് മോനേ’ പ്രയോഗം ‘പരനാറി; പരാമർശത്തെക്കാൾ ദോഷം ചെയ്തു. പ്രതിപക്ഷ നേതാവായി പിണറായി തുടരുന്നത് അപകടമാണെന്ന് ഒരു അംഗം മുന്നറിയിപ്പ് നൽകി. പാർട്ടിയുടെ എല്ലാ ഘടകങ്ങളും ബലം നഷ്ടമായ അവസ്ഥയിലാണ്.


Source link

Back to top button