NEWS
അനധികൃത കുടിയേറ്റം: ജനസംഖ്യാ മാറ്റങ്ങൾ പഠിക്കാൻ സമിതി; പ്രഖ്യാപനം നടത്തി അമിത്ഷാ

ന്യൂഡൽഹി∙ അനധികൃത കുടിയേറ്റം മൂലമുള്ള ജനസംഖ്യാപരമായ മാറ്റങ്ങൾ പഠിക്കാൻ കേന്ദ്രസർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു. വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലാണ് ഉന്നതതല സമിതിയെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ജനസംഖ്യാപരമായ മാറ്റം ഗുരുതരമായ പ്രശ്നമാണെന്നും അമിത്ഷാ കൂട്ടിച്ചേർത്തു. റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് ഒരു വർഷത്തെ കാലാവധിയാണ് നൽകിയിരിക്കുന്നത്. ആവശ്യമെങ്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമിതിയുടെ കാലാവധി ആറ് മാസം വരെ നീട്ടിനൽകാം. ഉന്നതതല സമിതി രൂപീകരിക്കുമെന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റ് 15നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഗൂഢാലോചനയുടെ ഭാഗമായി രാജ്യത്തിന്റെ ജനസംഖ്യാ ഘടന മാറ്റപ്പെടുകയാണെന്ന് അന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. നുഴഞ്ഞുകയറ്റക്കാർ യുവാക്കളുടെ തൊഴിലവസരങ്ങൾ തട്ടിയെടുക്കുകയാണെന്നും അവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായും പ്രധാനമന്ത്രി ആരോപിച്ചിരുന്നു.
Source link


