NEWS
എസ്എഫ്ഐ–കെഎസ്‌യു സംഘർഷം: കേസെടുത്ത് പൊലീസ്; തൃശൂരിലും മലപ്പുറത്തും പ്രതിഷേധം, സംഘർഷം

തിരുവനന്തപുരം∙ കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അടക്കം 10 പേര്‍ക്കെതിരെയാണ് കേസ്. ശിവപ്രസാദ്, ആദര്‍ശ്, നന്ദന്‍, സംഗീത്, ആദിത്യ ശങ്കര്‍, വി.എസ്.അനന്ദു, ആഷിഖ്, സന്ദീപ്, ശ്രീജിത, മനീഷ് എന്നിവരെയാണ് പ്രതി ചേര്‍ത്തത്. പൊതുമുതല്‍ നശിപ്പിച്ചതിലൂടെ 30,000 രൂപയുടെ നഷ്ടം വരുത്തിയതായും പൊലീസിനെ ആക്രമിച്ചതായും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.കണ്ടാലറിയാവുന്ന കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ കല്ലെറിഞ്ഞെന്നും എസ്എഫ്ഐയുടെ കല്ലേറില്‍ മണ്ണന്തല എസ്എച്ച്ഒയുടെ കൈക്ക് പൊട്ടല്‍ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. പൊലീസിനെ ആക്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും രണ്ട് എഫ്‌ഐആര്‍ ആണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിനിടെ, തിരുവനന്തപുരത്തെ പൊലീസ് നടപടിയിൽ എസ്എഫ്ഐ പ്രവർത്തകർ മലപ്പുറത്തും തൃശൂരിലും നടത്തിയ പ്രതിഷേധങ്ങളിൽ സംഘർഷമുണ്ടായി. രണ്ടിടത്തും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
Source link

