NEWS
ഉടൻ തന്നെ ആ ‘പൊടി’ അമേരിക്കയ്ക്ക് തരണം, അല്ലെങ്കിൽ അവിടെയിട്ട് നശിപ്പിക്കും; ട്രംപിന്റെ കടുംപിടിത്തം, എന്താണ് ട്രംപ് ഭയപ്പെടുന്ന ഇറാന്റെ ആ ശേഖരം!

യുഎസ്, ഇസ്രയേൽ സഖ്യവുമായി നടക്കുന്ന സമാധാന ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതിനിടയിൽ, ഇറാന്റെ യുറേനിയം ശേഖരത്തിന്മേൽ കടുത്ത നിലപാടുമായി വീണ്ടും യുഎസ് പ്രസിഡന്റ് ട്രംപ് രംഗത്ത്. ഇറാന്റെ പക്കലുള്ള സമ്പുഷ്ട യുറേനിയം ശേഖരം ‘ഉടൻ തന്നെ’ അമേരിക്കയ്ക്ക് കൈമാറി നശിപ്പിക്കണം, അല്ലെങ്കിൽ രാജ്യാന്തര ആണവോർജ ഏജൻസിയുടെ (IAEA) മേൽനോട്ടത്തിൽ ഇറാനിലോ മറ്റൊരു സുരക്ഷിത കേന്ദ്രത്തിലോ വെച്ച് അത് പൂർണമായും നശിപ്പിച്ചു കളയണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മധ്യസ്ഥതയിൽ ചർച്ചകൾ സജീവമാണെങ്കിലും, യുറേനിയം വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാന്റെ പരമോന്നത നേതൃത്വം. എന്താണ് ഈ 60 ശതമാനം സമ്പുഷ്ട യുറേനിയത്തിന്റെ പ്രാധാന്യം?വിദഗ്ധരുടെ കണക്കുകൂട്ടൽ അനുസരിച്ച്, ഈ 440 കിലോഗ്രാം യുറേനിയം വീണ്ടും സമ്പുഷ്ടീകരിച്ചാൽ കുറഞ്ഞത് 9 ആണവായുധങ്ങൾ വരെ നിർമ്മിക്കാനുള്ള ഇന്ധനം ഇറാന് ലഭിക്കുമത്രേ. ഇതാണ് ഈ ശേഖരത്തെ ലോകത്തിലെ ഏറ്റവും അപകടകരമായ ‘ആണവപ്പൊടി’ (Nuclear Dust) ആയി മാറ്റുന്നത്.
Source link


