NEWS

വ്യാഴവട്ടം തികച്ച്: എൻഡിഎ സർക്കാർ ഇന്ന് 12 വർഷം പൂർത്തിയാക്കുന്നു


ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഇന്ന് കേന്ദ്രത്തിൽ ഒരു വ്യാഴവട്ടം പൂർ‌ത്തിയാക്കുമ്പോൾ ആഘോഷിക്കാൻ ബിജെപി പ്രവർത്തകർ ആവേശപൂർവം കാത്തിരിക്കുകയായിരുന്നു. എന്നാൽ, ചില കാർമേഘങ്ങൾ അപ്രതീക്ഷിതമായി ഉരുണ്ടുകൂടിയതിന്റെ നിഴലിലാണ് ഇക്കുറി വാർഷികമെത്തിയത്.11 ദിവസത്തിനിടെ 4 തവണ ഇന്ധന വില വർധിപ്പിച്ചതോടെ സർവ മേഖലകളിലും വില കയറിത്തുടങ്ങി. നീറ്റ് യുജി ചോദ്യക്കടലാസ് ചോർച്ചയുണ്ടാക്കിയ നാണക്കേടും പ്രതിഷേധവും ചെറുതല്ല. എൻടിഎയുടെ പരീക്ഷ നടത്തിപ്പ് പിഴയ്ക്കുന്നത് മൂന്നാം തവണയാണ്. സിബിഎസ്ഇ 12–ാം ക്ലാസ് മൂല്യനിർണയത്തെച്ചൊല്ലിയുള്ള പരാതികൾ അനുദിനം പെരുകുന്നു. ജൂലൈ മുതൽ ആറാം ക്ലാസ്സിലെ ഹിന്ദി പാഠപുസ്തകം പഠിക്കാൻ നിർദേശിച്ചുകൊണ്ട് ഒൻപതാം ക്ലാസിൽ ത്രിഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമവും വിവാദത്തിലായി.തൊഴിലാളികൾ‌ക്ക് ഗുണകരമാകുമെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു പ്രഖ്യാപിച്ച ലേബർ കോഡുകൾ വിജ്ഞാപനം ചെയ്തതിനു പിന്നാലെ തൊഴിലാളികൾ തെരുവിലിറങ്ങിയതും കേന്ദ്ര സർക്കാരിനെ അലോസരപ്പെടുത്തുന്നു.


Source link

Back to top button