NEWS

ഓട്ടോറിക്ഷയിൽ കൊണ്ടുനടന്ന് കഞ്ചാവ് വിൽപന: ആലുവയിൽ വയോധികൻ‍ പിടിയിൽ


ആലുവ ∙ ഓട്ടോറിക്ഷയിൽ കൊണ്ടുനടന്ന് കഞ്ചാവ് വിൽപന നടത്തിവന്ന വയോധികൻ പിടിയിൽ. ആലുവ തുരുത്ത് കുരിക്കലകത്തോട്ട് വീട്ടിൽ നസീർ (തുരുത്ത് നസീർ 59) നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് സംഘം പിടികൂടിയത്. തുരുത്ത് ഭാഗത്ത് ഓട്ടോറിക്ഷയിൽ കൊണ്ടുനടന്ന് കഞ്ചാവ് വിൽപന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാളുടെ കൈവശം 18 പൊതികളിലായി 200 ഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു. ഓട്ടോറിക്ഷയിൽ തുരുത്ത് ഭാഗത്ത് പല സ്ഥലങ്ങളിലായി കൊണ്ട് നടന്ന് വിൽപന നടത്തുകയാണ് ഇയാളുടെ രീതി. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം രണ്ടുദിവസമായി നിരീക്ഷണത്തിലായിരുന്നു. ആലുവ നെടുമ്പാശേരി പൊലീസ് സ്റ്റേഷനുകളിലായി നിരവധി ലഹരി മരുന്ന് കേസുകൾ നിലവിലുണ്ട്. ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.


Source link

Back to top button