NEWS

എഫ്, എഫ്, എഫ്… മൂന്ന് ‘എഫ്’ ശ്രദ്ധിക്കണമെന്ന് നിർമല; മോദിക്ക് പിന്നാലെ പുത്തൻ‌ ആഹ്വാനവുമായി ധനമന്ത്രിയും


യുഎസ്-ഇറാൻ യുദ്ധത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് നടത്തിയ ആഹ്വാനത്തിന്റെ അലയൊലി അടങ്ങിയിട്ടില്ല. ഇപ്പോഴിതാ, മോദിയുടെ മാതൃകയിൽ പുത്തൻ ആഹ്വാനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും രംഗത്ത്. എഫ്, എഫ്, എഫ്… ജനങ്ങൾ മൂന്ന് ‘എഫ്’ ശ്രദ്ധിക്കണമെന്നാണ് നിർമല പറയുന്നത്. വളം (ഫെർട്ടിലൈസർ), ഇന്ധനം (ഫ്യുവൽ), വിദേശനാണ്യം (ഫോറക്സ്) എന്നിവയാണവ. ‘‘ഇന്ധനം, വളം എന്നിവയുടെ വില കുത്തനെ കൂടി. ചരക്കുവരവ് തടസ്സപ്പെട്ടു. ചരക്കുകൂലി ഉയർന്നു. അസംസ്കൃതവസ്തുക്കൾ കിട്ടുന്നില്ല. കമ്പനികൾക്ക് മൂലധന പ്രതിസന്ധി – എല്ലാ പ്രതിസന്ധികളും യുദ്ധത്തെ തുടർന്ന് ഒന്നിച്ചു വന്നു. വിചാരിക്കാത്ത തലത്തിലേക്കാണ് വളം വില കുതിച്ചുകയറിയത്’’ – നിർമല സീതാരാമൻ പറഞ്ഞു. സ്മോൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (സിഡ്ബി) 37-ാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. ‘‘80-90 ദിവസമായി. ക്രൂഡ് ഓയിൽ വില ഉയരുകയാണ്. ഉയരുന്ന എണ്ണ, വളം, സ്വർണവിലകൾ രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു. ഇവയെല്ലാം വാങ്ങാൻ നമ്മൾ വിദേശനാണ്യമാണ് ചെലവഴിക്കുന്നതെന്ന് ഓർക്കണം’’ – നിർ‌മല പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 4-ാം തവണയും പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ പെട്രോൾ, ഡീസൽ വില കൂട്ടിയ പശ്ചാത്തലത്തിലുമാണ് ധനമന്ത്രിയുടെ വാക്കുകൾ. 


Source link

Back to top button