test del 4 copy of del 3
ക്രൂഡോയിൽ വില 5% ഇടിഞ്ഞു, രാജ്യത്ത് ഇഞ്ചിഞ്ചായി ‘പെട്രോൾ ഷോക്ക്’; ഹോർമുസിൽ ‘ശുഭവാർത്ത’യ്ക്ക് സാധ്യത, സ്വർണം കുതിക്കുന്നു

മാസങ്ങളായി ലോകത്തെ മുൾമുനയിൽ നിർത്തിയ ഇറാൻ – യുഎസ് – ഇസ്രയേൽ സംഘർഷത്തിന് പരിഹാരമാകുമോ? ഇറാനുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്തെന്നും പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ പറഞ്ഞത്. നാവിക ഉപരോധം പിൻവലിച്ചാൽ ഹോർമുസ് തുറക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാമെന്ന് ഇറാനും പ്രതികരിച്ചു. ഇറാൻ ആണവായുധങ്ങൾ നിർമിക്കില്ലെന്ന ഉറപ്പുലഭിക്കാത്ത കരാർ ഇരുട്ടടിയാണെന്നാണ് ഇസ്രയേലിന്റെ പക്ഷം. ഹോർമുസ് തുറക്കുമെന്നും 60 ദിവസത്തെ വെടിനിർത്തൽ കരാറിലെത്തുമെന്നും വിവരമുണ്ടായിരുന്നു. എന്നാൽ കരാറിലെത്താൻ അനാവശ്യ ധൃതിയില്ലെന്നും ചർച്ച തുടരുമെന്നും ട്രംപ് പിന്നീട് പറഞ്ഞു. ഹോർമുസിലെ ടോൾ പിരിവും ആണവായുധങ്ങളുടെ സൂക്ഷിപ്പുമാണ് ഇനി പരിഹാരം കാണേണ്ട പ്രധാന വിഷയങ്ങൾ.വീണ്ടും പെട്രോൾ ഷോക്ക്വിലക്കയറ്റം രൂക്ഷമാകും
Source link


