test del 3

മുഖ്യമന്ത്രി ഗുരുവായൂർ ക്ഷേത്രത്തിൽ; ഭക്തരിൽ ഒരാൾ മാത്രമായി ദർശനം


ഗുരുവായൂർ ∙ മുഖ്യമന്ത്രി വി.ഡി.സതീശൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. 31 വർഷത്തിനിപ്പുറം ലീഡർ കെ.കരുണാകരന് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന രണ്ടാമത്തെ കേരള മുഖ്യമന്ത്രിയായി വി.ഡി.സതീശൻ. റവന്യു മന്ത്രി എ.പി.അനിൽകുമാറിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കൂടിയാണ് മുഖ്യമന്ത്രി എത്തിയത്. ക്ഷേത്രം തെക്കെ നടയിൽ ശ്രീവത്സം ഗെസ്റ്റ് ഹൗസിനു മുന്നിൽ കാറിൽ ഇറങ്ങിയ സതീശൻ നേരെ ക്ഷേത്ര നടയിലേക്ക് നടന്നു. ദർശനത്തിനായി കാത്തു നിന്നവർ മുഖ്യമന്ത്രിയെ തൊഴുകൈകളോടെ വരവേറ്റു. വധൂവരന്മാരെ ആശീർവദിച്ച് അവർക്കൊപ്പം ഫോട്ടോയെടുത്ത് മുഖ്യമന്ത്രി നേരെ ക്ഷേത്രദർശനത്തിനായി അകത്തേക്ക്.പൊതു അവധിയായതിനാൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ വിഐപി ദർശനത്തിനു നിയന്ത്രണം ഉണ്ടായിരുന്നു. വി.ഡി.സതീശൻ വരുമ്പോഴെല്ലാം ദർശനത്തിന് അനുഗമിക്കാറുള്ള ദേവസ്വത്തിലെ മുൻ ജീവനക്കാരൻ ടി.കെ.ഗോപാലകൃഷ്ണൻ 4500 രൂപയടച്ച് 5 പേർക്ക് ക്യൂ നിൽക്കാതെ ദർശനത്തിനുള്ള നെയ് വിളക്ക് ടിക്കറ്റ് എടുത്തു വച്ചിരുന്നു. ഈ സൗകര്യം ഉപയോഗിച്ചാണ് മുഖ്യമന്ത്രി ദർശനം നടത്തിയത്. മുഖ്യമന്ത്രിക്കൊപ്പം ക്ഷേത്രത്തിൽ പ്രവേശിച്ചത് 4 പേർ മാത്രം.നാലമ്പലത്തിൽ നിന്നു പുറത്തു കടന്നതോടെ ജനം മുഖ്യമന്ത്രിക്ക് ചുറ്റും കൂടി. എല്ലാവരോടും കുശലം പറഞ്ഞും ചിരിച്ചും മുന്നോട്ടു നീങ്ങി. ഭഗവതിയെയും അയ്യപ്പനെയും തൊഴുതു പ്രദക്ഷിണം വയ്ക്കുമ്പോൾ തിടപ്പള്ളിയിൽ നിന്ന് നേദിക്കാനുള്ള പാൽപായസം ശ്രീലകത്തേക്ക് കൊണ്ടു പോകാനായി പ്രദക്ഷിണ വഴിയിൽ ഭക്തരെ തടഞ്ഞ സമയമായിരുന്നു. മുഖ്യമന്ത്രിക്ക് പോകാനായി വഴി ഒരുക്കാൻ പൊലീസ് ശ്രമിച്ചപ്പോൾ അദ്ദേഹം തടഞ്ഞു. പാൽപായസം കൊണ്ടു പോയി കഴിയുന്നതു വരെ ഭക്തർക്കൊപ്പം കാത്തു നിന്നു. 


Source link

Back to top button