test del 3

സർവീസ് ആരംഭിച്ചിട്ട് 15 വർഷം; തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി പ്രതിദിനമാക്കണമെന്ന് ആവശ്യം


തിരുവനന്തപുരം ∙ സർവീസ് ആരംഭിച്ച് 15 വർഷമായിട്ടും തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് പ്രതിദിനമാക്കാൻ നടപടിയില്ല. ഇപ്പോഴും ആഴ്ചയിൽ 5 ദിവസം മാത്രമാണു സർവീസുള്ളത്. ആഴ്ചയിൽ 2 ദിവസം ട്രെയിനില്ലാത്തതു മലബാർ മേഖലയിലേക്കുള്ള യാത്രക്കാരെ വലയ്ക്കുകയാണ്. പുതിയ കോച്ചുകൾ അനുവദിച്ചതോടെ ജനശതാബ്ദി ട്രെയിനിനും സാധാരണ ഇന്റർസിറ്റി എക്സ്പ്രസുകൾക്കും സീറ്റിന്റെ കാര്യത്തിൽ ഒരു വ്യത്യാസവുമില്ല. ജനശതാബ്ദിയിൽ റിസർവ് ചെയ്ത യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്നതു മാത്രമാണു പ്രധാന വ്യത്യാസം. മുൻപു ജനശതാബ്ദി ട്രെയിനുകൾക്കു പ്രത്യേക നിറത്തിലുള്ള കോച്ചുകളും പുഷ്ബാക്ക് സീറ്റുകളുമാണ് ഉണ്ടായിരുന്നത്.


Source link

Back to top button