NATIIONAL

ഹസ്തദാനത്തിന് കൈനീട്ടി ട്രാവിസ് ഹെഡ്, മുഖത്തേക്കു നോക്കാതെ നടന്നുപോയി കോലി, ഗ്രൗണ്ടിൽ വച്ചും രൂക്ഷവിമർശനം- വിഡിയോ


ഹൈദരാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ കരുത്തരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു– സൺറൈസേഴ്സ് ഹൈദരാബാദ് പോരാട്ടം അങ്ങേയറ്റം വാശിയേറിയതായിരുന്നു. ഹൈദരാബാദില്‍ സൺറൈസേഴ്സ് ഉയര്‍ത്തിയ 256 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. 55 റൺസ് വിജയം സ്വന്തമാക്കിയെങ്കിലും പോയിന്റ് പട്ടികയിൽ ആർസിബി തന്നെയാണ് ഒന്നാമത്. യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകൾക്ക് 18 പോയിന്റു വീതമാണുള്ളത്.മത്സരത്തിനു ശേഷം ഇരു ടീമുകളിലെയും താരങ്ങൾ ഹസ്തദാനം ചെയ്യുമ്പോഴും ട്രാവിസ് ഹെ‍ഡിനെ കോലി അവഗണിച്ചു. ഹെഡ് കൈനീട്ടിയെങ്കിലും ഓസീസ് താരത്തിന്റെ മുഖത്തേക്കു പോലും നോക്കാതെ കോലി നടന്നുപോകുകയായിരുന്നു. വിരാട് കോലിയെ ഹെഡ് തിരിഞ്ഞുനോക്കിയെങ്കിലും പിന്നീട് മറ്റു താരങ്ങളുടെ ഹസ്തദാനം ചെയ്തശേഷം ഡ്രസിങ് റൂമിലേക്കു മടങ്ങുകയായിരുന്നു. എന്താണ് രണ്ടു താരങ്ങൾ തമ്മിൽ ഇത്രയും വലിയ പ്രശ്നങ്ങളിലേക്കു നയിച്ച കാരണമെന്നു വ്യക്തമല്ല.


Source link

Back to top button