NATIIONAL

‘അയ്യർ ദ് ഗ്രേറ്റ്!’ സിക്സറടിച്ച് സെഞ്ചറിയും തികച്ച് കളിയും ജയിപ്പിച്ച് ശ്രേയസ്സ്; ലക്നൗവിനെ വീഴ്ത്തി പ്ലേഓഫ് പ്രതീക്ഷ കാത്ത് പഞ്ചാബ് കിങ്സ്


ലക്നൗ ∙ ജീവൻമരണ പോരാട്ടത്തിൽ ക്യാപ്റ്റൻ മുന്നിൽനിന്നു നയിച്ചപ്പോൾ പഞ്ചാബ് കിങ്സിനു തകർപ്പൻ ജയം. നിർണായക മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ലക്നൗ സൂപ്പർ ജയന്റ്സിനെ പ‍ഞ്ചാബ് തോൽപ്പിച്ചത്. ലക്നൗ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ്, 18 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് വിജയം നേടിയത്. സെഞ്ചറി നേടിയ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ (51 പന്തിൽ 101*), അർധസെഞ്ചറി നേടിയ പ്രഭ്സിമ്രാൻ സിങ് (39 പന്തിൽ 69) എന്നിവരാണ് പഞ്ചാബിന്റെ വിജയശിൽപികൾ. ഇരുവരും ചേർന്ന് മൂന്നാ വിക്കറ്റിൽ 140 റൺസ് കൂട്ടിച്ചേർത്തു. ജയത്തോടെ, 15 പോയിന്റുമായി നാലാം സ്ഥാനത്തേയ്ക്കു കയറിയ പഞ്ചാബ്, പ്ലേഓഫ് പ്രതീക്ഷ കാത്തു. ഞായറാഴ്ചത്തെ മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവർ തോറ്റെങ്കിൽ മാത്രമേ പഞ്ചാബിന് പ്ലേഓഫ് ഉറപ്പിക്കാനാകും. പഞ്ചാബിന്റെ ജയത്തോടെ ഡൽഹി ക്യാപിറ്റൽസ് പുറത്തായി. ലക്നൗവിന് അവസാനസ്ഥാനക്കാരായി മടക്കം. ഇതിനുശേഷവും കൃത്യമായ ഇടവേളകളിൽ ബൗണ്ടറി കണ്ടെത്തി ഇരുവരും റൺറേറ്റ് കുറയാതെ കാത്തു. 33 പന്തിലാണ് പ്രഭ്സിമ്രാൻ അർധസെഞ്ചറി തികച്ചത്. ഐപിഎൽ സീസണിലെ ആകെ സമ്പാദ്യം 500 റൺസ് കടക്കുകയും ചെയ്തു. കഴിഞ്ഞ സീസണിലും 500നു മുകളിൽ റൺസ് നേടിയ പ്രഭ്സിമ്രാൻ, തുടർച്ചയായ രണ്ട് ഐപിഎൽ സീസണുകളിൽ 500+ റൺസ് നേടുന്ന ആദ്യ അൺക്യാപ്ഡ് താരമാണ്. ഇതിനു പിന്നാലെ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരും അർധസെഞ്ചറി തികച്ചു. സീസണിൽ അയ്യരുടെ ആറാമത്തെ ഫിഫ്റ്റിയാണിത്.∙ ഹൗസ് ഈസ് ദ് ‘ജോഷ്’?


Source link

Back to top button