test del 5 copy of del 3

സ്ത്രീ യാത്രാ സൗജന്യം: ഗുണം 7 ജില്ലകൾക്ക് മാത്രം, മലപ്പുറത്തും എറണാകുളത്തും കെഎസ്ആർടിസി ‘ഇല്ല’


കൊച്ചി ∙ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള യാത്രാ സൗജന്യത്തിന്റെ ഗുണം ലഭിക്കുക കുറച്ചു ജില്ലകളിൽ മാത്രം. ഇവ പൊതുഗതാഗതത്തിൽ കെഎസ്ആർടിസി ബസ് സർവീസുകൾ കാര്യമായുള്ള ജില്ലകളാണ്. 7 ജില്ലകളിൽ ഇത് 25 ശതമാനത്തിൽ താഴെയാണ്.സൗജന്യം നൽകുന്നതു മൂലം കെഎസ്ആർടിസിക്ക് ഇപ്പോൾ ലഭിക്കുന്ന വരുമാനം പകുതിയായി കുറയും. 105 കോടി രൂപയോളം കുുറവുണ്ടാകുമെന്നാണു കണക്ക്. കർണാടകയിൽ വിജയിച്ച യാത്രാ സൗജന്യമാണു യുഡിഎഫ് കേരളത്തിൽ പ്രഖ്യാപിച്ചത്. എന്നാൽ കർണാടകയിൽ 90% ബസ് സർവീസും സർക്കാർ ഉടമസ്ഥതയിലുള്ള 4 കമ്പനികളുടേതാണ്. 2025 ലെ കണക്കു പ്രകാരം കേരളത്തിൽ 16,545 റൂട്ട് ബസുകൾ ഉള്ളതിൽ 4609 മാത്രമാണു കെഎസ്ആർടിസി വിഹിതം. ഇതിൽ തന്നെ 800 ബസുകളോളം കട്ടപ്പുറത്താണ്. ഓടുന്ന ബസുകളിൽ മൂന്നിലൊന്നും സൂപ്പർ ഫാസ്റ്റിനു മുകളിലുള്ള ക്ലാസ് ആണ്. സൂപ്പർ ക്ലാസുകളിൽ യാത്രക്കാരെ നിർത്തിക്കൊണ്ടുപോകാൻ അനുവാദമില്ല. സീറ്റ് റിസർവേഷൻ ഉള്ള ബസുകളിലും സൗജന്യ യാത്ര പ്രായോഗികമല്ല. 450 സിഫ്റ്റ് ബസുകൾ പ്രത്യേക കമ്പനിയായതിനാൽ അതിൽ സൗജന്യത്തിനു സാധ്യതയില്ല. കെഎസ്ആർടിസി കഴിഞ്ഞ ആഴ്ച നടത്തിയ കണക്കെടുപ്പിൽ യാത്രക്കാരിൽ 50% സ്ത്രീകളാണെന്നാണു കണ്ടെത്തിയത്. കോർപറേഷന്റെ പ്രതിദിന വരുമാനം 7 കോടി. വനിതകൾക്കു സൗജന്യം നൽകുന്നതോടെ ഇത് 3.5 കോടിയായി കുറയും.


Source link

Back to top button