test del 4 copy of del 3
‘ഇനി സ്ഥലം വിൽക്കാം, വായ്പയെടുക്കാം; സ്വന്തം വീട്ടിൽ കിടക്കണം, മരണം വരെ’

കൊച്ചി ∙ അങ്കമാലിയിലെ ചമ്പന്നൂർ തളിയത്ത് ഫ്രാൻസിസ് – ത്രേസ്യാമ്മ ദമ്പതികൾ, ചമ്പന്നൂരിലെ കിരിയാന്തൻ ലാലി, മാമലയിലെ പച്ചക്കറി വ്യാപാരി മോനായി തുടങ്ങി ഒട്ടേറെ സാധാരണ മനുഷ്യർ ഹൃദയം നിറഞ്ഞു സന്തോഷിച്ചു. അവർക്കെല്ലാം ഒരുമിച്ചു സന്തോഷം സമ്മാനിച്ചതു സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനമായിരുന്നു; സിൽവർലൈൻ അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിച്ചെന്ന ഔദ്യോഗിക പ്രഖ്യാപനം. ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ച പദ്ധതി തങ്ങൾ കഷ്ടപ്പെടുണ്ടാക്കിയ കിടപ്പാടം പോലും ഇല്ലാതാക്കുമെന്നു ഭയന്ന ഒരു ജനതയുടെ ആശ്വാസ ദിനം. പദ്ധതിയുടെ അലൈൻമെന്റിന്റെ ഭാഗമായി സ്ഥാപിച്ച സർവേ കല്ലുകൾ (മഞ്ഞക്കുറ്റികൾ) പിഴുതെറിഞ്ഞും മധുരം നുകർന്നും അവർ ആഹ്ലാദം പങ്കിട്ടു. കുടിയൊഴിപ്പിക്കലിന്റെ ആശങ്കകളില്ലാതെ അവർക്കിനി ജീവിക്കാം.ആശങ്കകളുടെ മഞ്ഞക്കുറ്റി ഇല്ലാതാകുന്നതിന്റെ ആഹ്ലാദത്തിലാണ് അങ്കമാലി ചമ്പന്നൂർ കിരിയാന്തൻ ലാലിയും. സ്വന്തം മണ്ണിൽ ഭയമില്ലാതെ ഉറങ്ങാം. ലാലിയെപ്പോലെ ചമ്പന്നൂരിലെ ഒട്ടേറെ കുടുംബങ്ങളും ആശ്വാസത്തിലാണ്. നഗരസഭയിൽ നിന്നു ലഭിച്ച 4 ലക്ഷം രൂപയുടെ ധനസഹായവും കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യവും ചേർത്താണു 3 സെന്റ് സ്ഥലത്തു ലാലി കൊച്ചുവീടു നിർമിച്ചത്. സ്വകാര്യ കമ്പനി ജോലിയിൽനിന്നുള്ള തുച്ഛമായ വരുമാനം സ്വരുക്കൂട്ടി വച്ചാണു വീടെന്ന ആഗ്രഹം പൂർത്തീകരിച്ചത്. ഭർത്താവു മരിച്ച ലാലി ഒറ്റയ്ക്കാണു താമസം. വിവാഹം കഴിഞ്ഞതോടെ മകളും ജോലിക്കായി മകനും പോയതോടെ ഒറ്റയ്ക്കായ ലാലി അഭയമായ വീടു നഷ്ടപ്പെട്ടാൽ എന്തു ചെയ്യുമെന്ന ആശങ്കയിലായിരുന്നു ഇക്കാലമത്രയും. ‘‘സിൽവർ ലൈൻ പദ്ധതിയുടെ സർവേ ഉദ്യോഗസ്ഥർ എത്തിയ അന്നുമുതൽ സമാധാനം നഷ്ടമായി. വീടിനു തൊട്ടുപിന്നിൽ വെറും 10 മീറ്റർ മാത്രം അകലെയാണു മഞ്ഞക്കുറ്റി അടിച്ചത്. അതോടെ സമാധാനം നഷ്ടപ്പെട്ടു. ഇറക്കി വിട്ടാൽ എങ്ങോട്ടു പോകുമെന്ന ആധിയിൽ തിരുവനന്തപുരം വരെ പോയി പദ്ധതിക്കെതിരെ സമരം ചെയ്തു’’ – ലാലി ഓർക്കുന്നു.‘ഇനി സ്ഥലം വിൽക്കാം, വായ്പയെടുക്കാം’ തിരുവാങ്കുളം ∙ സിൽവർ ലൈൻ പദ്ധതി ഇല്ലാതാകുമ്പോൾ സന്തോഷിക്കുന്നവരുടെ മുൻനിരയിൽ മാമലയിൽ പച്ചക്കറിക്കട നടത്തുന്ന മോനായിയുമുണ്ട്. ‘‘ 4 സെന്റിലുള്ള കട അപ്പാടെ പദ്ധതിക്കായി എടുത്തുപോകുന്ന സ്ഥിതിയിലായിരുന്നു. മഞ്ഞക്കുറ്റിക്ക് ഇരുവശവും ബഫർ സോൺ ഉണ്ടാകുമെന്നതിനാൽ സ്ഥലം വിൽക്കാനോ ഈടു വച്ചു വായ്പയെടുക്കാനോ പറ്റില്ല. എന്തായാലും ഇപ്പോൾ ആശ്വാസമായി’’– മോനായി പറയുന്നു. അമ്പലമുകൾ ഏറ്റിക്കര മുതൽ തിരുവാണിയൂർ പഞ്ചായത്തിലെ മാമല വരെ 5 കിലോമീറ്ററോളം ദൂരത്തിലാണ് അന്നു കുറ്റികൾ സ്ഥാപിച്ചത്. മാമല ഭാഗത്തു മാത്രം 20 വീടുകൾ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. പുതിയ വീടുകളുടെ വളപ്പിൽ കുറ്റി സ്ഥാപിച്ചതു വൻ പ്രതിഷേധത്തിന് ഇടയാക്കി. വീട്ടുമുറ്റത്തു കുറ്റി സ്ഥാപിക്കുന്നതു വീട്ടുടമകൾ ശക്തമായി പ്രതിരോധിച്ചതോടെ തൊട്ടടുത്ത പറമ്പിലേക്കു കുറ്റി മാറ്റി സ്ഥാപിച്ച സംഭവങ്ങളുമുണ്ടായി. നാട്ടുകാർ ശക്തമായി ചെറുത്തതിനാൽ പലയിടത്തും കുറ്റി സ്ഥാപിക്കാനായില്ല. പല കുറ്റികളും പിഴുതുമാറ്റാനും നാട്ടുകാർ മടിച്ചില്ല.
Source link


