test del 4 copy of del 3

അഭിമാന നിമിഷം! ചന്ദ്രയാന്‍ 3യ്ക്ക് 2026 എഐഎഎ ഗോദാര്‍ദ് അവാര്‍ഡ്


രാജ്യത്തിന് ഇത് അഭിമാന നിമിഷം! ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3ക്ക് 2026 ലെ എഐഎഎ ഗോദാര്‍ദ് അസ്ട്രോനോട്ടിക്സ് അവാര്‍ഡ് ലഭിച്ചു. അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏയറോനോട്ടിക്‌സ് ആന്‍ഡ് അസ്ട്രോനോട്ടിക്‌സ് (എഐഎഎ) സ്ഥാപനമാണ് ഈ ബഹുമതി മാര്‍ച്ച് 21ന് വാഷിങ്ടണില്‍ വച്ച് സമ്മാനിച്ചത്. ഇന്ത്യന്‍ അംബാസഡര്‍ വിനയ് ക്വാത്രയാണ് (Vinay Kwatra) ഇന്ത്യന്‍ സ്‌പേസ് റീസേര്‍ച്ച് ഓര്‍ഗനൈസേഷനു വേണ്ടി (ഇസ്രോ) അവാര്‍ഡ് ഏറ്റുവാങ്ങിയത്. ഗോദാര്‍ദ് അസ്ട്രോനോട്ടിക്സ് അവാര്‍ഡ് ആണ് എഐഎഎ നല്‍കുന്ന പരമോന്നത ബഹുമഓഗസ്റ്റ് 23, 2023ലാണ് ചന്ദ്രയാന്‍ 3 ചരിത്രം കുറിച്ച ആ നേട്ടം സ്വന്തമാക്കിയത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി എന്നതാണ് ഈ ദൗത്യം കരസ്ഥമാക്കിയ നേട്ടം. ഇതാകട്ടെ, ആഗോള തലത്തില്‍ തന്നെ ബഹിരാകാശ മേഖലയ്ക്ക് പുത്തനുണര്‍വ്വ് പകരുകയായിരുന്നു. ശാസ്ത്രീയവും തന്ത്രപ്രധാനവുമായ ഒട്ടനവധി പ്രാധാന്യങ്ങള്‍ ഉള്ള മേഖലയാണ് സൗത്ത് പോള്‍. ഈ പ്രതലത്തെക്കുറിച്ച് മനുഷ്യരാശി മുമ്പൊരിക്കലും പഠനവിധേയമാക്കിയിരുന്നില്ല എന്നിടത്താണ് ചന്ദ്രയാന്‍-3 നടത്തിയ ലാന്‍ഡിങിന്റെ പ്രാധാന്യം.2026 ലെ എഐഎഎ ഗോദാര്‍ദ് അസ്ട്രോനോട്ടിക്സ് അവാര്‍ഡ് ചന്ദ്രയാന്‍-3 ദൗത്യത്തിന് സമ്മാനിച്ചത് അതിന്റെ അഭൂതപൂര്‍വ്വമായ നേട്ടം പരിഗണിച്ചു തന്നെയാണ്. ചന്ദ്രനിലേക്ക് മനുഷ്യര്‍ നടത്താന്‍ പദ്ധതിയിട്ടിരിക്കുന്ന പല ദൗത്യങ്ങള്‍ക്കും പ്രയോജനപ്പെടുത്താവുന്ന പല നിര്‍ണ്ണായക വിവരങ്ങളും നല്‍കാന്‍ ദൗത്യത്തിനായി. കൂടാതെ, ആ ദക്ഷിണ ധ്രുവത്തിലെ മണ്ണിലുള്ള ചില രാസവസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു. ചന്ദ്രോപരിതലത്തിലെ ഈ ധാതു സാന്നിധ്യം മനുഷ്യര്‍ക്ക് ഭാവിയില്‍ പ്രയോജനപ്പെടുത്തി, അവിടെ പ്രാദേശികമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മറ്റും നടത്താനായേക്കുമെന്നും ഗവേഷകര്‍ കരുതുന്നു.


Source link

Back to top button