test del 4 copy of del 3
മോശം സമയം! മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ സാധ്യത കുറവെന്ന് ട്രംപ്

ന്യൂയോർക്ക്∙ ഇറാനിലെ യുദ്ധം, സമാധാന ചർച്ചകൾ തുടങ്ങിയ കാര്യങ്ങളാൽ തിരക്കിലായതിനാൽ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ സാധ്യത കുറവാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ മകന്റെ കല്യാണത്തിൽ പങ്കെടുക്കാൻ പരമാവധി ശ്രമിക്കുമെന്ന് ട്രംപ് പറഞ്ഞു. ‘‘വിവാഹത്തിന് ഞാൻ എത്തണമെന്ന് അവന് ആഗ്രഹമുണ്ട്. ചെറിയ സ്വകാര്യ ചടങ്ങാണ് നടക്കുക. പരിപാടിയിൽ പങ്കെടുക്കാൻ പരമാവധി ശ്രമിക്കും. എന്നാൽ ഇറാനിൽ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ, വിവാഹത്തിൽ പങ്കെടുക്കാൻ പറ്റിയ നല്ലൊരു സമയമല്ലിത്’’– വിവാഹത്തിൽ പങ്കെടുക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായി ട്രംപ് പറഞ്ഞു. ഈയാഴ്ചയാണ് 48 കാരനായ ഡോണൾഡ് ട്രംപ് ജൂനിയറിന്റെ വിവാഹം. ബെറ്റിന ആൻഡേഴ്സനാണു വധു. ആഡംബര റിയൽ എസ്റ്റേറ്റ് ശൃംഖലയായ ‘ദി ട്രംപ് ഓർഗനൈസേഷന്റെ’ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ് ട്രംപ് ജൂനിയർ. പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരിക്കൽ മത്സരിച്ചേക്കുമെന്ന് കഴിഞ്ഞവർഷം ഡോണൾഡ് ട്രംപ് ജൂനിയർ പറഞ്ഞിരുന്നു. 2029 ജനുവരി വരെയാണ് ട്രംപിന്റെ കാലാവധി.
Source link


