test del 3
വികസനത്തിനായി ഇടപെടാനാവും; ഇടപെടും: തിരുവഞ്ചൂർ രാധാകൃഷ്ണൻ നിലപാട് വ്യക്തമാക്കുന്നു

കോട്ടയം ∙ നിയമസഭയുടെ പുതിയ നാഥൻ അധികാരമേൽക്കുമ്പോൾ കോട്ടയത്തിന് ആഹ്ളാദം. നിയമസഭയുടെ നാഥനാകുമ്പോഴും നാടിന്റെ വികസനം വിട്ടൊരു കളിയുമില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. സ്പീക്കർക്കു നാടിനായി ഉപയോഗിക്കാൻ പറ്റുന്ന അധികാരങ്ങളുണ്ടെന്നും വികസന കാര്യത്തിനായി ആ മരുന്നുകൾ വേണ്ട സമയത്ത് പ്രയോഗിക്കുമെന്നും അദ്ദേഹം മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പല കാര്യങ്ങളിലും സ്പീക്കർക്കു നേരിട്ട് ഇടപെടാമെന്നും ഏറ്റവും ശക്തമായ ആയുധമാണ് ആ പദവിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തിരുവഞ്ചൂർ സംസാരിക്കുന്നു…∙ വികസന കാര്യങ്ങളിൽ സ്പീക്കർക്ക് എത്രത്തോളം ഇടപെടാം സ്പീക്കർക്ക് ഇടപെടാൻ പറ്റാത്ത ഒരു കാര്യവുമില്ല. അംഗങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരുന്ന കാര്യങ്ങളിൽ ഇടപെടാം. സ്പീക്കർക്കു തന്നെയും നേരിട്ട് പ്രത്യേക പരാമർശങ്ങൾ നടത്തിയും ഇടപെടാം. നിയമസഭ വഴി പല പ്രശ്നങ്ങൾക്കും പരിഹാരവും കാണാം. സാധാരണക്കാരന് നിയമസഭാ പെറ്റീഷൻ കമ്മിറ്റിക്കു മുന്നിൽ പരാതി നൽകാം. അത് ചർച്ചയ്ക്കെടുക്കാം. ഇങ്ങനെ പല രീതിയിൽ പ്രശ്നപരിഹാരങ്ങൾ ഉണ്ടാക്കാം. വികസന നടപടികളിൽ മാന്ദ്യം ഉണ്ടായാൽ സ്പീക്കർക്ക് നേരിട്ട് ഉദ്യോഗസ്ഥരെ വിളിക്കാം. ഇങ്ങനെ പല മരുന്നുകളും ഉപയോഗിക്കാം. കൂടുതൽ പറയുന്നില്ല. സമയാസമയങ്ങളിൽ അത് ഉപയോഗിക്കും.നിയമസഭയിൽ ഇനി കോട്ടയത്തിന്റെ പവർ പ്രോട്ടോക്കോളിൽ സംസ്ഥാന കാബിനറ്റ് മന്ത്രിമാരെക്കാൾ മുകളിലാണു നിയമസഭാ സ്പീക്കർ. അദ്ദേഹത്തിന്റെ തീരുമാനങ്ങൾ അന്തിമവും ചോദ്യം ചെയ്യാനോ വിമർശിക്കാനോ പാടില്ലാത്തതുമാണ്. സഭയിൽ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും നിയമസഭാ സാമാജികരും സ്പീക്കറുടെ നിർദേശം പാലിക്കാൻ ബാധ്യസ്ഥരാണ്. ഔദ്യോഗിക പരിപാടികളിലും ചടങ്ങുകളിലും പാലിക്കേണ്ട മുൻഗണനാക്രമത്തിൽ നിയമസഭാ സ്പീക്കറുടെ സ്ഥാനം 14–ാമതാണ്. മുഖ്യമന്ത്രി ഏഴാം സ്ഥാനക്കാരൻ. കാബിനറ്റ് മന്ത്രിമാർ, ഗവ. ചീഫ് വിപ്, പ്രതിപക്ഷ നേതാവ് എന്നിവർ സ്പീക്കർക്കു തൊട്ടു പിന്നിലായി പട്ടികയിൽ 15–ാം സ്ഥാനക്കാരാണ്.
Source link


