test del 5 copy of del 3

എയർ ഇന്ത്യ വിമാനം റൺവേയിൽ തട്ടി; ഡൽ‍ഹിയിലേക്കുള്ള തിരിച്ചുള്ള സർവീസ് റദ്ദാക്കി


ബെംഗളൂരു∙ ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ എയർ ഇന്ത്യ വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ തട്ടി. സംഭവത്തിന് പിന്നാലെ എയർ ഇന്ത്യ വിമാനം AI2651 പരിശോധനയ്ക്കായി പാർക്ക് ചെയ്തിരിക്കുകയാണ്. ഇതേതുടർന്ന് ഡൽഹിയിലേക്കുള്ള തിരിച്ചുള്ള ഇന്നത്തെ വിമാന സർവീസ് റദ്ദാക്കി. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരായി പുറത്തിറങ്ങിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നേരിട്ട അസൗകര്യത്തിൽ ക്ഷമചോദിക്കുന്നതായും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാനമെന്നും എയർലൈൻ വക്താവ്  പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ബുദ്ധിമുട്ട് നേരിട്ടവർക്ക് ആവശ്യമായ കാര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്നും എയർലൈൻ വ്യക്തമാക്കി.


Source link

Back to top button