test del 4 copy of del 3
കിഫ്ബിയിൽ വൻ മാറ്റം വരും; വരുമാനം കൂട്ടാൻ വഴി തേടും: പുതിയ മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ ബോർഡ് യോഗം 29ന്

തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിനോടനുബന്ധിച്ച് സർക്കാർ കിഫ്ബിയിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുന്നു. കിഫ്ബിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെപ്പറ്റി അഡിഷനൽ സിഇഒ മിനി ആന്റണി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രാഥമിക ചർച്ച നടത്തി. പുതിയ മുഖ്യമന്ത്രി പങ്കെടുക്കുന്ന കിഫ്ബിയുടെ ആദ്യ ബോർഡ് യോഗം 29ന് ചേരും. കിഫ്ബിയുടെ കീഴിൽ സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളും അന്നു പ്രഖ്യാപിച്ചേക്കും. ഇന്നലെ മന്ത്രിസഭായോഗവും കിഫ്ബി പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.വരുമാനം ലഭിക്കുന്ന പദ്ധതികൾ കിഫ്ബിയിൽ കൂടുതലായി ഉൾപ്പെടുത്തുകയെന്നതാണ് യുഡിഎഫ് സർക്കാരിന്റെ നയം. കിഫ്ബി നിർമിച്ച റോഡുകളിലും പാലങ്ങളിലും ടോൾ ഏർപ്പെടുത്തുന്നതടക്കമുള്ള പരിഷ്കാരങ്ങൾ എൽഡിഎഫ് സർക്കാർ ആലോചിച്ചിരുന്നെങ്കിലും ജനരോഷം ഭയന്ന് മുന്നോട്ടു പോയില്ല. കിഫ്ബി എടുത്ത വായ്പകൾ സംസ്ഥാനത്തിന്റെ കടമെടുപ്പുപരിധിയിൽനിന്നു വെട്ടിക്കുറച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. കിഫ്ബിക്കു സ്വന്തമായി വരുമാനം ഇല്ലാത്തതിനാൽ വായ്പ സർക്കാരിന്റെ ബാധ്യതയായിത്തന്നെ കണക്കാക്കുമെന്നാണു കേന്ദ്ര നിലപാട്.കിഫ്ബിക്കു കീഴിലെ ആകെ പദ്ധതികളുടെ മൂല്യം ഇപ്പോൾ 1.10 ലക്ഷം കോടി രൂപയാണ്. ആകെ പദ്ധതികൾ 1237 എണ്ണവും. കാൽ ലക്ഷം കോടി രൂപയുടെ പദ്ധതികൾ പൂർത്തിയാക്കി. എന്നാൽ, പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിനും വായ്പകൾ തിരിച്ചടയ്ക്കുന്നതിനും കാര്യശേഷിയുള്ള ഉദ്യോഗസ്ഥനെ കണ്ടെത്തുക പുതിയ സർക്കാരിന്റെ വലിയ വെല്ലുവിളിയാണ്.
Source link


