NATIIONAL
കൂട്ടിയിടിച്ച് ഗ്രൗണ്ടിൽ വീണ് കൊൽക്കത്ത ഫീൽഡർമാർ, പന്ത് പിടിച്ചെടുക്കാനുമായില്ല; രഘുവംശിയെ ശകാരിച്ച് വരുൺ ചക്രവർത്തി- വിഡിയോ

കൊൽക്കത്ത∙ ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടത്തിനിടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആശങ്കയായി യുവ താരം അങ്ക്രിഷ് രഘുവംശിയുടെ പരുക്ക്. ഐപിഎലിൽ മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിൽ ഫീല്‍ഡിങ്ങിനിടെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പർ അങ്ക്രിഷ് രഘുവംശിയും സ്പിന്നർ വരുൺ ചക്രവർത്തിയും കൂട്ടിയിടിച്ച് ഗ്രൗണ്ടിൽ വീണിരുന്നു. മുംബൈ ബാറ്റിങ്ങിനിടെ 11–ാം ഓവറിലായിരുന്നു സംഭവം. ഉയർന്നുപൊങ്ങിയ പന്തു പിടിച്ചെടുക്കാൻ സാധിക്കാത്തതിൽ വരുൺ ചക്രവർത്തി, കൊൽക്കത്ത വിക്കറ്റ് കീപ്പറെ ഗ്രൗണ്ടിൽവച്ച് ശകാരിക്കുകയും ചെയ്തു.മുംബൈ ഇന്ത്യൻസിനെതിരെ നാലു വിക്കറ്റ് വിജയമാണു കൊൽക്കത്ത നേടിയത്. ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തപ്പോള്‍, കൊൽക്കത്ത 18.5 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ജയത്തോടെ, ഒരു മത്സരം കൂടി ബാക്കിയുള്ള കൊൽക്കത്തയ്ക്ക് പ്ലേ ഓഫിലേക്കു നേരിയ പ്രതീക്ഷയായി. രാജസ്ഥാൻ, പഞ്ചാബ് ടീമുകൾ അവസാന മത്സരം ജയിക്കാതെ വന്നാൽ, മികച്ച മാർജിനിൽ അടുത്ത കളി ജയിച്ചാൽ പ്ലേ ഓഫ് എന്ന വിദൂര സ്വപ്നം കൊൽക്കത്തയെ തേടിയെത്താൻ സാധ്യതയുണ്ട്.
Source link


