test del 4 copy of del 3
ദുബായിൽ ജോലിചെയ്യുന്ന ഭർത്താവ് നിർദേശിച്ച ഐഡിയ; ‘സൗഗൗരവം’ ഏറ്റെടുത്ത് രേണുക, 20% ലാഭവുമായി ബിസിനസ് വലിയ ഹിറ്റ്

മാവേലിക്കരയ്ക്കടുത്ത് പുന്നമൂടിൽ വ്യത്യസ്തമായ ഒരു സംരംഭം നടത്തുകയാണ് േരണുക. വിദേശത്തു ജോലിചെയ്യുന്ന ഭർത്താവാണ് ഇത്തരമൊരു ബിസിനസ് ചെയ്യാൻ പ്രേരിപ്പിച്ചത്. ‘പേപ്പർവേൾഡ്’ എന്ന സംരംഭത്തിലുള്ളത് നാലു ജോലിക്കാർ. ഇതു രേണുകയുടെ കഥയാണ്. ബയോ പേപ്പർക്കപ്പുകളും ഗ്ലാസുകളുമാണ് രേണുക നിർമിച്ചു വിൽക്കുന്നത്. 150ml, 200ml, 300ml ഗ്ലാസുകളാണ് നിർമിച്ചു വിൽക്കുന്നത്. യാതൊരുവിധത്തിലുള്ള മുൻപരിചയവും ഇല്ല. അതിന്റെ ആവശ്യമില്ല എന്നാണ് രേണുകയുടെ അഭിപ്രായം. ബയോ സർട്ടിഫൈഡ് കപ്പുകളാണ് സ്ഥാപനത്തിൽ കൂടുതലായും നിർമിക്കുന്നത്. എങ്കിലും സാധാരണ പേപ്പർക്കപ്പുകളും ഉണ്ട്. ചില കസ്റ്റമേഴ്സിനെ പിണക്കാതിരിക്കാൻവേണ്ടി മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്. രേണുക പഠിച്ചതും ചെയ്യുന്നതും ബ്യൂട്ടീഷൻ ജോലിയാണ്. ടൗണിലെ ബ്യൂട്ടിപാർലറിൽനിന്ന് തരക്കേടില്ലാത്ത വരുമാനം ലഭിക്കുന്നു. ഏതാനും പേർക്കുകൂടി ജോലി നൽകാൻ കഴിയുന്ന സംരംഭം ആരംഭിക്കണമെന്നു നിർദേശിച്ചത് ദുബായിൽ പ്രിന്റിങ് പ്രസിൽ ജോലിചെയ്യുന്ന ഭർത്താവ് ഉണ്ണിക്കൃഷ്ണനാണ്. അങ്ങനെയാണ് പേപ്പർക്കപ്പ് എന്ന ആശയത്തിലേക്കെത്തുന്നത്. സാധാരണ പേപ്പർക്കപ്പിനു നിയന്ത്രണമുള്ളതിനാലാണ് ബയോക്കപ്പിലേക്കു കടന്നത്.
Source link


