test del 3
അന്ന് മുഖ്യമന്ത്രി മോദിയെ ഒരു മിനിറ്റിൽ കണ്ടു; പ്രതിനിധിയാകാൻ ‘വിജയ് ടീം’ പറഞ്ഞു; വെളിപ്പെടുത്തി കെ.വി.തോമസ്

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുമായി അടുപ്പമുള്ളവർ തന്നോട് സംസാരിച്ചുവെന്നും തമിഴ്നാടിന്റെ പ്രത്യേക പ്രതിനിധിയാകാൻ ആവശ്യപ്പെട്ടെന്നും കെ.വി. തോമസ്. താൻ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ ശേഷം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഡൽഹിയിൽ വരുമ്പോൾ അദ്ദേഹത്തിന് ഒരു നിമിഷം പോലും കാത്തിരിക്കേണ്ടി വരാതെ പ്രധാനമന്ത്രിയെ കാണാൻ പറ്റി. നിർമല സീതാരാമൻ വന്ന് പിണറായി വിജയന്റെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചത് ചെറിയ കാര്യമല്ല. ഈ പദവിയും താനും തുടരണമോയെന്നെല്ലാം യുഡിഎഫ് സർക്കാരാണ് തീരുമാനിക്കേണ്ടത്. സതീശൻ മിടുക്കനാണെന്നും തനിക്ക് ഇഷ്ടമുള്ള ആളാണെന്നും കെ.വി. തോമസ് പറഞ്ഞു. താൻ കോൺഗ്രസ് മനസ്സുള്ളയാളാണ്. വേറെ പാർട്ടിയിൽ പോയി മെംബർഷിപ്പൊന്നും എടുത്തിട്ടില്ലല്ലോയെന്നും അദ്ദേഹം മനോരമ ഓൺലൈനോട് പറഞ്ഞു.തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുമായി അടുപ്പമുള്ളവർ എന്നോട് സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് എന്നോട് സംസാരിച്ചത്. എനിക്കും അറിയാവുന്നവരാണ് അവർ. തമിഴ്നാടിന്റെ പ്രത്യേക പ്രതിനിധി എന്ന നിലിയൽ ഡൽഹിയിൽ അനുഭവസമ്പത്തുള്ള ഒരാൾ വേണമെന്ന് അവർക്ക് താൽപര്യമുണ്ട്. ഞാൻ സമ്മതമൊന്നും അറിയിച്ചിട്ടില്ല. അവരുടെ ഭാഗത്ത് നിന്ന് ഒരു പ്രപ്പോസൽ വരട്ടെ. അപ്പോൾ തീരുമാനിക്കാം. പിണറായി വിജയന്റെയും എം.എ. ബേബിയുടെയും അനുവാദത്തോടെയാകും തീരുമാനമെടുക്കുക. ജമ്മു കശ്മീർ, പഞ്ചാബ്, ഹിമാചൽ സംസ്ഥാനങ്ങളിൽ നിന്നും വിളി എത്തിയിട്ടുണ്ട്. എന്റെ അനുഭവപരിചയം ആവശ്യമുണ്ടെന്നാണ് അവർ പറയുന്നത്. മാഷിന് ഞങ്ങളെ സഹായിച്ചുകൂടെയെന്ന് ചോദിക്കുന്നവരുണ്ട്. ഇപ്പോൾ കേരളത്തിന്റെ പ്രത്യേക പ്രതിനിധി അല്ലല്ലോയെന്നും അവർ പറയുന്നു. ചെയ്യാവുന്ന കാര്യങ്ങളൊക്കെ ആണെങ്കിൽ നേതാക്കളോട് സംസാരിച്ച് ചെയ്യും.ഞാൻ താൽപര്യപ്പെട്ടിട്ട് കാര്യമില്ലല്ലോ. അവരല്ലേ വേണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടത്. പ്രപ്പോസൽ ഇല്ലാതെ നമ്മൾ പറഞ്ഞിട്ട് കാര്യമില്ലല്ലോ.
Source link


