test del 4 copy of del 3

‘കെ റെയില്‍ വരും കേട്ടോ’ എന്ന വാശിയിൽ ചെലവഴിച്ചത് കോടികൾ; നിരവധി കുടുംബങ്ങളുടെ ഉറക്കം കെടുത്തിയ പദ്ധതി


തിരുവനന്തപുരം ∙ പാതിവഴിയില്‍ ഉപേക്ഷിക്കുന്ന സിൽവർലൈൻ പദ്ധതിക്കായി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഇതുവരെ ചെലവിട്ടത് 75 കോടിയിലേറെ രൂപ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ 11 ജില്ലകളില്‍നിന്ന് പദ്ധതിക്കായി 1221 ഹെക്ടര്‍ ഏറ്റെടുക്കാനുള്ള നടപടികളാണ് നടന്നിരുന്നത്. സാമൂഹികാഘാത പഠനത്തിനായി നാട്ടിയ മഞ്ഞക്കുറ്റികള്‍ പറിച്ചതിന്റെ പേരില്‍ ഇപ്പോഴും നിലനില്‍ക്കുന്നത് അന്‍പതിലേറെ കേസുകള്‍.കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നൂറുകണക്കിനു കുടുംബങ്ങളുടെ ഉറക്കം കെടുത്തിയ സില്‍വര്‍ ലൈന്‍ പദ്ധതി വേണ്ടെന്നു വയ്ക്കാനും ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കാനും പുതുതായി അധികാരമേറ്റ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ ബാക്കിയാകുന്നത് സ്ത്രീകള്‍ ഉള്‍പ്പെടെ സമരക്കാരെ വലിച്ചിഴച്ചും ബൂട്ടിട്ടു ചവിട്ടിയും സംസ്ഥാനത്ത് അരങ്ങേറിയ ക്രൂരതകളും സങ്കടക്കാഴ്ചകളുമാണ്. പദ്ധതിക്കായി മഞ്ഞക്കുറ്റിയിട്ട് അടയാളപ്പെടുത്തിയ ഭൂമി കൈമാറ്റം ചെയ്യാനോ മറ്റ് ഇടപാടുകള്‍ നടത്താനോ കഴിയാതെ വലഞ്ഞു പോയ കുടുംബങ്ങള്‍ക്കാണ് പുതിയ സര്‍ക്കാരിന്റെ തീരുമാനം ആശ്വാസമാകുന്നത്. പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനായി 11 ജില്ലകളിലായി 6737 മഞ്ഞക്കുറ്റികളാണ് സ്ഥാപിച്ചത്. ഏറ്റവും കൂടുതല്‍ മഞ്ഞക്കുറ്റികള്‍ സ്ഥാപിച്ചത് കാസര്‍കോട്ടാണ് – 1651 എണ്ണം. തിരുവനന്തപുരം – 803, കൊല്ലം – 721, ആലപ്പുഴ – 208, കോട്ടയം – 439, എറണാകുളം – 947, തൃശൂര്‍ – 68, മലപ്പുറം – 311, കോഴിക്കോട് – 322, കണ്ണൂര്‍ – 1267 എന്നിങ്ങനെയാണ് കുറ്റികള്‍ സ്ഥാപിച്ചിരുന്നത്. ഒടുവില്‍ പരിസ്ഥിതി വിഷയങ്ങളില്‍ വ്യക്തത വരാതെ മുന്നോട്ടുള്ള അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര റയില്‍വേ മന്ത്രി 2022 മാര്‍ച്ചില്‍ പ്രഖ്യാപിച്ചത് സര്‍ക്കാരിനു തിരിച്ചടിയായി. എന്നാല്‍ സാമൂഹികാഘാത പഠനം തുടരാന്‍ 2022 സെപ്റ്റംബറില്‍ മുഖ്യമന്ത്രി അനുമതി നല്‍കി. പക്ഷെ രണ്ടു മാസത്തിനിപ്പുറം വായ്പാനീക്കം പാളിയതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. തുടര്‍ന്ന് ഭൂമി ഏറ്റെടുക്കാനുള്ള റവന്യൂ ഉദ്യോഗസ്ഥരെ പിന്‍വലിക്കാനും കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ച ശേഷം മാത്രം പഠനം തുടരാനും റവന്യൂ വകുപ്പ് തീരുമാനിക്കുകയായിരുന്നു.


Source link

Back to top button