test del 3
കെ.എം.ബഷീര്‍ വാഹനമിടിച്ചു കൊല്ലപ്പെട്ട കേസ്: ഏഴ് വര്‍ഷത്തിനു ശേഷം ഓഗസ്റ്റിൽ വിചാരണ ആരംഭിക്കും

തിരുവനന്തപുരം∙ മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ വാഹനമിടിച്ചു കൊല്ലപ്പെട്ട കേസില്‍ ഓഗസ്റ്റ് 1ന് വിചാരണ തുടങ്ങും. ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ പ്രതിയായ കേസിന്റെ വിചാരണ തിരുവനന്തപുരം നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന സാക്ഷി വിസ്താരം സെപ്റ്റംബര്‍ പത്തിന് അവസാനിക്കും. ഒരു മാസം നീണ്ട് നില്‍ക്കുന്ന സാക്ഷി വിസ്താരത്തില്‍ പ്രോസിക്യൂഷഷന്‍ 100 സാക്ഷികളുടെ പട്ടികയാണ് നല്‍കിയിട്ടുളളത്. 37 ദിവസത്തിനകം കോടതി 100 സാക്ഷികളെയും വിസ്തരിക്കും. സംഭവം നടന്ന് ഏഴ് വര്‍ഷം തികയാറാവുമ്പോഴാണ് കേസില്‍ വിചാരണ ആരംഭിക്കുന്നത്. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് തിരുവനന്തപുരത്തെ മ്യൂസിയത്തിനു സമീപത്തുവച്ച് ശ്രീറാം വെങ്കിട്ടരാമനും വഫയും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച്് കെ.എം.ബഷീര്‍ മരിച്ചത്. വാഹനമോടിച്ചത് വഫയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ ശ്രീറാം ആണ് കാറോടിച്ചിരുന്നതെന്ന് തെളിയുകയായിരുന്നു.
Source link


