test del 5 copy of del 3
ഭീകരവാദം തടയാൻ സംയുക്ത പദ്ധതി; ഇന്ത്യയും ഇറ്റലിയും ഒറ്റക്കെട്ടെന്ന് മോദിയും മെലോനിയും

റോം ∙ ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം എന്നത്തേക്കാളും ശക്തമായ നിലയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായി റോമിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇരു നേതാക്കളും ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിരോധം, നവീകരണം തുടങ്ങിയ വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരണം വർധിപ്പിക്കുമെന്നും തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ദൃഢമാക്കുമെന്നും നേതാക്കൾ പ്രഖ്യാപിച്ചു.ഇന്ത്യയും ഇറ്റലിയും തമ്മിൽ ഉടൻ ‘ഇന്ത്യ-ഇറ്റലി ഇന്നൊവേഷൻ സെന്റർ’ ആരംഭിക്കുമെന്നും നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പ്രത്യേകിച്ച് പ്രതിരോധ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വലിയ രീതിയിൽ വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘‘ഇന്ത്യയും ഇറ്റലിയും ശക്തമായ സമുദ്രശക്തികളായതിനാൽ, കണക്റ്റിവിറ്റിയുടെ കാര്യത്തിൽ അടുത്ത സഹകരണം അത്യന്താപേക്ഷിതമാണ്. ഷിപ്പിങ്, തുറമുഖങ്ങളുടെ ആധുനികവൽക്കരണം, ലോജിസ്റ്റിക്സ്, ബ്ലൂ ഇക്കോണമി എന്നിവയിൽ ഇരുരാജ്യങ്ങളും ഒന്നിച്ചു പ്രവർത്തിക്കും’’ – നരേന്ദ്ര മോദി പറഞ്ഞു. അഞ്ച് രാജ്യങ്ങളിലേക്കുള്ള വിദേശ സന്ദർശനത്തിന്റെ അവസാന ഘട്ടമായി ചൊവ്വാഴ്ച രാത്രിയാണ് മോദി ഇറ്റലിയിലെത്തിയത്. ജോർജിയ മെലോണിയുമായുള്ള ചർച്ചകൾക്കായി എത്തിയ അദ്ദേഹത്തിന് ആചാരപരമായ സൈനിക ബഹുമതികളോടെയാണ് സ്വീകരണം നൽകിയത്. ഉഭയകക്ഷി ചർച്ചകൾക്ക് മുന്നോടിയായി ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, സാംസ്കാരിക ബന്ധങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
Source link


