test del 4 copy of del 3
‘രാഹുലിന്റേത് പാക്കിസ്ഥാൻ അനുകൂല ഭീകരരുടെ അതേ ഭാഷ, രാജ്യത്ത് അശാന്തിയുണ്ടാക്കാൻ ആഗ്രഹിക്കുന്നു’

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആർഎസ്എസും രാജ്യദ്രോഹികളാണെന്ന് ജനങ്ങളോട് വിളിച്ചുപറയാൻ ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശം വിവാദമാകുന്നു. രാഹുൽ ഗാന്ധിയുടെ ഭാഷ പാക്കിസ്ഥാന്റെയും ആ രാജ്യം പിന്തുണയ്ക്കുന്ന ഭീകരരുടെയും ഭാഷയ്ക്ക് സമാനമാണെന്ന് ആരോപിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തി. ബുധനാഴ്ച ഉത്തർപ്രദേശിലെ റായ്ബറേലിയിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യവെയായിരുന്നു രാഹുലിന്റെ വിവാദ പരാമർശം. രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ ഭാഷ ശത്രുരാജ്യത്തിന്റേത് പോലെയാണെന്ന് ഗിരിരാജ് സിങ് കുറ്റപ്പെടുത്തി. രാഹുൽ രാജ്യത്ത് അശാന്തിയുണ്ടാക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ രാജ്യത്തെ യുവാക്കൾ മോദിക്കും അമിത് ഷായ്ക്കുമൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി 140 കോടി ജനങ്ങളെയാണ് രാജ്യദ്രോഹികളെന്ന് വിളിക്കുന്നതെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. പാക്കിസ്ഥാൻ അനുകൂല ഭീകരരുടെ അതേ ഭാഷയാണ് രാഹുലിന്റേതെന്നും അദ്ദേഹം ഒരു രാഷ്ട്രീയ എതിരാളിയായല്ല, ഇന്ത്യൻ ഭരണകൂടത്തോട് യുദ്ധം പ്രഖ്യാപിച്ചയാളെപ്പോലെയാണ് പെരുമാറുന്നതെന്നും പ്രദീപ് ഭണ്ഡാരി പറഞ്ഞു.
Source link


