test del 4 copy of del 3

മോദിയോടു ചോദ്യം ചോദിച്ചു, മണിക്കൂറുകൾക്കകം ഇൻസ്റ്റ, എഫ്ബി പൂട്ടിച്ചു: ഹെല്ല ലിങ്ങിന്റെ കാര്യത്തിൽ സംഭവിച്ചതെന്ത്?


ന്യൂഡൽഹി / ഓസ്‌ലോ∙ നോർവേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ചോദ്യം ചോദിക്കാൻ ശ്രമിച്ചതിനെ തുടർന്നു ശ്രദ്ധേയയായ നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ല ലിങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തു. ഓൺലൈൻ ആക്രമണങ്ങൾക്കിടെയാണ് അക്കൗണ്ടുകൾ പൂട്ടിയതെന്ന് ഹെല്ല ആരോപിച്ചു. സമൂഹമാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഹെല്ല ഇക്കാര്യം അറിയിച്ചത്. ദിവസം മുഴുവൻ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്കു പ്രവേശിക്കാൻ കഴിഞ്ഞില്ലെന്നും പിന്നീട് സസ്പെൻഡ് ചെയ്യുകയായിരുന്നുവെന്നും അവർ പറഞ്ഞു. ‘‘മാധ്യമ സ്വാതന്ത്ര്യത്തിനു നൽകേണ്ട ഒരു ചെറിയ വിലയാണിത്, പക്ഷേ, ഞാൻ ഇതുവരെ ഇത് അനുഭവിച്ചിട്ടില്ല’’ – സസ്പെൻഷൻ നോട്ടിസിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ച് ഹെല്ല കുറിച്ചു. മറ്റൊരു പോസ്റ്റിൽ, ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും സസ്പെൻഡ് ചെയ്തതായും അവർ വ്യക്തമാക്കി. ‘‘എത്രയും വേഗം ഇന്ത്യക്കാർക്കു മറുപടി നൽകാൻ ഞാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ, എന്റെ പ്രതികരണങ്ങൾ ഇനി വൈകും. എന്റെ അക്കൗണ്ടുകൾ തിരികെ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു’’ – മെറ്റയെ ടാഗ് ചെയ്തും ഹെല്ല എഴുതി.നോർവേ പ്രധാനമന്ത്രിക്കൊപ്പമുള്ള സംയുക്ത മാധ്യമ ഇടപെടലിനിടെ മോദിയോടു ചോദ്യം ചോദിക്കാൻ ഹെല്ല ശ്രമിച്ചതോടെയാണു വിവാദം തുടങ്ങിയത്. ഇന്ത്യൻ പ്രധാനമന്ത്രി മുറിവിട്ടിറങ്ങുമ്പോൾ ‘ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ മാധ്യമങ്ങളിൽനിന്നു താങ്കൾ എന്തുകൊണ്ടു ചോദ്യങ്ങൾ സ്വീകരിക്കുന്നില്ല?’ എന്നാണ് അവർ ഉറക്കെ ചോദിച്ചിച്ചത്. മോദി ഇതു കേട്ടോ എന്നു വ്യക്തമല്ലെങ്കിലും ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പിന്നീട് എക്സിൽ തന്റെ നടപടിയെ ന്യായീകരിച്ച ഹെല്ല, മോദി തന്റെ ചോദ്യത്തിന് ഉത്തരം നൽകുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും പറഞ്ഞു. ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ നോർവേ ഒന്നാം സ്ഥാനത്തും ഇന്ത്യ 157-ാം സ്ഥാനത്തുമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഓസ്‌ലോ ആസ്ഥാനമായുള്ള ഡഗ്സാവിസൻ പത്രത്തിലാണ് ഹെല്ല ജോലി ചെയ്യുന്നത്.സംഭവം രാഷ്ട്രീയ പ്രതികരണങ്ങൾക്കു വഴിവച്ചതോടെ നോർവേയിലെ ഇന്ത്യൻ എംബസി അന്നുതന്നെ വൈകിട്ട് പ്രത്യേക വാർത്താസമ്മേളനത്തിലേക്ക് ഹെല്ലയെ ക്ഷണിച്ചു. ആ ഇടപെടലിൽ ഇന്ത്യയുടെ വിശ്വാസ്യതയെയും മനുഷ്യാവകാശ റെക്കോർഡിനെയും കുറിച്ച് അവർ വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ചു. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (വെസ്റ്റ്) സിബി ജോർജ് ഇന്ത്യയുടെ നാഗരിക പാരമ്പര്യം, ചെസ്സ്, യോഗ തുടങ്ങിയ സംഭാവനകൾ, കോവിഡ് വാക്സീൻ വിതരണം എന്നിവ എടുത്തുപറഞ്ഞു മറുപടി നൽകി.


Source link

Back to top button