test del 5 copy of del 3
വടക്കഞ്ചേരി മേൽപാലം വീണ്ടും അടച്ചു; ഇതുവരെ കുത്തിപ്പൊളിച്ച് അറ്റകുറ്റപ്പണി നടത്തിയത് 86 തവണ !

വടക്കഞ്ചേരി ∙ ദേശീയപാത 544 ൽ വടക്കഞ്ചേരി മേൽപാലം അടച്ചു. പാലത്തിലെ ജോയിന്റുകളിൽ വിള്ളൽ രൂപപ്പെടുകയും വാഹനങ്ങൾ പോകുമ്പോൾ വലിയ ശബ്ദവും കുലുക്കവും അനുഭവപ്പെടുകയും ചെയ്തതോടെയാണ് പാലക്കാട് ദിശയിലേക്കുള്ള ഗതാഗതം നിരോധിച്ച് പാലം പൂർണമായും അടച്ച് വീണ്ടും കുത്തിപ്പൊളിക്കാൻ തുടങ്ങിയിരിക്കുന്നത്. 2021 ഫെബ്രുവരിയിൽ ഗതാഗതത്തിനായി തുറന്ന വടക്കഞ്ചേരി മേൽപാലം ഇതുവരെ 86 തവണയാണ് സമാന രീതിയിൽ കുത്തിപ്പൊളിച്ച് അറ്റകുറ്റപ്പണി നടത്തിയത്. എന്നിട്ടും പാലത്തിന്റെ ബലക്ഷയവും കുലുക്കവും നിന്നിട്ടില്ല. പാലത്തിന്റെ നിർമാണം സംബന്ധിച്ച് തുടക്കത്തിൽത്തന്നെ സംശയങ്ങൾ ഉയർന്നിരുന്നു. അശാസ്ത്രീയ നിർമാണമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന ആരോപണവും ശക്തമാണ്. മേൽപാലത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സാങ്കേതിക പരിശോധന വേണമെന്ന് വിവിധ രാഷ്ട്രീയകക്ഷികളും ജനകീയ സംഘടനകളും നിരന്തരം ആവശ്യപ്പെട്ടിട്ടും ദേശീയപാത അതോറിറ്റിയുടെ ഭാഗത്ത് നിന്ന് വ്യക്തമായ നടപടികൾ ഉണ്ടായിട്ടില്ല.
Source link


