test del 5 copy of del 3

ജില്ലാ കമ്മിറ്റി ‘വാസവൻ ഫാൻസ് അസോസിയേഷൻ’, ബാർ മുതലാളിമാരുമായി ‘അവിശുദ്ധ ബന്ധം’: തുറന്നടിച്ച് കോട്ടയം


കോട്ടയം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ സമ്പൂർണ പരാജയം വിലയിരുത്താനായി ചേർന്ന സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന–ജില്ലാ നേതൃത്വങ്ങൾക്കെതിരെ നിശിതവിമർശനം. മറ്റു ജില്ലാ കമ്മിറ്റികളിൽ സംസ്ഥാന നേതൃത്വത്തിനെതിരെയായിരുന്നു വിമർശനമെങ്കിൽ കോട്ടയത്ത് ജില്ലാ നേതാക്കളുടെ ജനവിരുദ്ധ രീതികളാണ് കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്.കൂണു പോലെ പൊന്തിയ ബാറുകൾ പരമ്പരാഗത ചെത്തു വ്യവസായത്തിനും ഷാപ്പുകൾക്കും ഭീഷണിയായെന്നും ഇതിലൂടെ ഉപജീവനം കണ്ടെത്തിയ നല്ലൊരു വിഭാഗം ആളുകൾ അതോടെ പാർട്ടിക്ക് എതിരായെന്നും അഭിപ്രായമുണ്ടായി. കുമരകം, തിരുവാർപ്പ് പോലുള്ള പാർട്ടി കേന്ദ്രങ്ങളിൽ പോലും യുഡിഎഫ് സ്ഥാനാർഥിക്ക് വൻ ലീഡ് ലഭിച്ചത് പാർട്ടിക്കാർ തന്നെ വോട്ട് മാറ്റി ചെയ്തതിനു തെളിവാണെന്നും നേതാക്കന്മാർ സാധാരണ പ്രവർത്തകരിൽ നിന്ന് അകന്നെന്നും വിമർശനമുണ്ടായി.പിണറായി വിജയൻ ഇത്തവണ മത്സരിക്കരുതായിരുന്നെന്നും പുറത്തു നിന്ന് തിരഞ്ഞെടുപ്പ് നയിക്കുന്നതായിരുന്നു നല്ലതെന്നും ഒരംഗം പറഞ്ഞു. മത്സരിച്ചു ജയിച്ച പിബി അംഗം ഉള്ളപ്പോൾ മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കുന്നത് ശരിയല്ലെന്നും അതിനാൽ പിണറായി ആ സ്ഥാനത്ത് തുടരട്ടെന്നുമുള്ള നിലയിൽ ചർച്ച വന്നു. എന്നാൽ ചില അംഗങ്ങൾ ഇൗ തീരുമാനത്തെ എതിർത്തു. എം. വി ഗോവിന്ദന്റെ പെരുമാറ്റ രീതികളും അയ്യപ്പസംഗമം നടത്തിയതുമൊക്കെ തിരിച്ചടികളായെന്നാണ് വിലയിരുത്തി.


Source link

Back to top button