NATIIONAL

പ്ലേ ഓഫിലേക്ക് അടുത്തു, പക്ഷേ രാജസ്ഥാൻ ഇപ്പോഴും ‘സേഫല്ല’, അതു സംഭവിച്ചാൽ ചെന്നൈയ്ക്കും കടന്നുകൂടാം, സാധ്യതകൾ ഇങ്ങനെ


ജയ്പുർ∙ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ ഏഴു വിക്കറ്റ് വിജയത്തോടെ ഇന്ത്യൻ പ്രീമിയർ ലീഗ് പ്ലേ ഓഫിലേക്ക് ഒരുപടി കൂടി അടുത്തിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ലക്നൗ സൂപ്പർ ജയന്റ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തപ്പോൾ, മറുപടിയിൽ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് അഞ്ച് പന്തുകൾ ബാക്കി നിൽക്കെ രാജസ്ഥാന് ഏഴു വിക്കറ്റു വിജയം നേടിക്കൊടുത്തത്. 38 പന്തുകൾ നേരിട്ട വൈഭവ് 93 റണ്‍സാണു സ്വന്തമാക്കിയത്. വിജയത്തോടെ രാജസ്ഥാന് 13 മത്സരങ്ങളിൽനിന്ന് 14 പോയിന്റായി. രാജസ്ഥാൻ നാലാം സ്ഥാനത്തെത്തിയത് പ്ലേ ഓഫിലേക്കു മത്സരിക്കുന്ന പഞ്ചാബ് കിങ്സ്, ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾക്കു തിരിച്ചടിയാണ്.രണ്ടാമത്തെ സാധ്യതയാണ് ഏറ്റവും സങ്കീർ‍ണം. അടുത്ത മത്സരത്തിൽ രാജസ്ഥാൻ തോറ്റാൽ ടീമിന് 14 മത്സരങ്ങളിൽനിന്ന് 14 പോയിന്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവരും. അങ്ങനെവന്നാൽ ഇപ്പോൾ 12 പോയിന്റുള്ള ചെന്നൈയ്ക്കും യോഗ്യതയ്ക്ക് അവസരമുണ്ടാകും. അടുത്ത മത്സരത്തിൽ ചെന്നൈ ഗുജറാത്തിനെ വലിയ മാർജിനിൽ തോല്‍പിച്ചാൽ ചെന്നൈയ്ക്കും രാജസ്ഥാനെ പോലെ 14 പോയിന്റാകും. നെറ്റ് റൺറേറ്റ് നോക്കിയാകും അപ്പോൾ പ്ലേ ഓഫ് സ്ഥാനക്കാരെ തീരുമാനിക്കുക. ഇങ്ങനെ സംഭവിക്കാൻ പഞ്ചാബും കൊൽക്കത്തയും തോൽക്കുകകൂടി വേണം.


Source link

Back to top button